കോഴിക്കോട് ഗുഡ് ഷെപ്പേർഡ് വൈദിക വിശ്രമമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
1932 ജൂൺ 17ന് ചങ്ങനാശ്ശേരി അതിരൂപതയിലെ കിടങ്ങറ വലിയപറമ്പിൽ പരേതരായ തോമസ് – കത്രീന ദമ്പതികളുടെ ഏഴുമക്കളിൽ ഒരാളായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം കിടങ്ങറയിലും നെല്ലിയനാടും പൂർത്തിയാക്കിയ ശേഷം ചങ്ങനാശ്ശേരി രൂപതയിൽ മൈനർ സെമിനാരിയിൽ പഠനം ആരംഭിച്ചു. ആലുവ സെന്റ് ജോസഫ് പൊന്റിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്ര – ദൈവശാസ്ത്രപഠനങ്ങൾ പൂർത്തിയാക്കി, അവിഭക്ത തലശ്ശേരി രൂപതയ്ക്കുവേണ്ടി 1964 ഡിസംബർ 1ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു.
തലശ്ശേരി, മാനന്തവാടി, താമരശ്ശേരി രൂപതകളിൽ കണിച്ചാർ, സുൽത്താൻ ബത്തേരി, മാനന്തവാടി, ചെറുകാട്ടൂർ എന്നീ ഇടവകകളിൽ അസിസ്റ്റന്റ് വികാരിയായും, കല്ലുവയൽ, വത്തോട്, വിളക്കന്നൂർ, പരപ്പ്, കല്ലുരുട്ടി, ഊരകം, വാലില്ലാപ്പുഴ, മണിപ്പാറ, കൊന്നക്കാട്, കുപ്പായക്കോട്, കാളികാവ്, വാണിയമ്പലം, പന്തല്ലൂർ, പയ്യനാട്, നെന്മേനി എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് കോഴിക്കോട് ഗുഡ് ഷെപ്പേർഡ് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ അസൗകര്യങ്ങൾ മാത്രം കൈമുതലുണ്ടായിരുന്ന ഇടവകകളിൽ തന്റെ ശക്തമായ നേതൃത്വവും കഠിനാദ്ധ്വാനവും കൊണ്ട് ഇടവകജനത്തെ മുന്നോട്ട് നയിക്കാൻ അച്ചന് സാധിച്ചിരുന്നു.
സഹോദരങ്ങൾ ; മറിയം, കുര്യൻ, സ്കറിയ, ഏലിക്കുട്ടി, അന്നക്കുട്ടി, മാത്യു.
മൃതദേഹം പൊതുദർശനത്തിനായി കോഴിക്കോട് ഗുഡ് ഷെപ്പേർഡ് പ്രീസ്റ്റ് ഹോമിൽ വെക്കുന്നതാണ്.
നാളെ (23.09.2022) വെള്ളിയാഴ്ച രാവിലെ 8 മണിക്ക് മൃതദേഹം ഈരൂട് സെന്റ് ജോസഫ്സ് ദൈവാലയത്തിൽ പൊതുദർശനത്തിന് വെക്കുന്നതും തുടർന്ന് 10.30ന് വിശുദ്ധ കുർബ്ബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്.