റിസയുടെ മില്യൺ മെസ്സേജ് കാമ്പയിൻ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കും

റിസയുടെ മില്യൺ മെസ്സേജ് കാമ്പയിൻ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കും
കഴിഞ്ഞ ഒരു പതിറ്റാണ്ടായി അന്താരാഷ്രതലത്തിൽ പ്രവർത്തിച്ചുവരുന്ന യു എൻ ഓ ഡി സി അംഗീകാരമുള്ള സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവൽക്കരണപരിപാടി റിസയുടെ ‘ദശലക്ഷം സന്ദേശ’ കാമ്പയിൻ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് ആരംഭിക്കും. ലഹരി എന്ന അപകടം തുടങ്ങുന്നതിനു മുൻപേ തന്നെ തടയുക എന്ന ലക്ഷ്യത്തോടെ റിസ എല്ലാ വർഷവും നടത്തിവരുന്ന ഈ-കാമ്പയിൻ നെഹ്‌റു ജയന്തി ദിനമായ (ശിശുദിനം) നവംബർ 14 – വരെയുള്ള ആറാഴ്ചക്കാലം നീണ്ടുനിൽക്കുന്നതാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ, സാമൂഹിക കൂട്ടായ്മകൾ, പ്രമുഖ വ്യക്തികളുടെ ഉൾപ്പെടെ വിവിധ സോഷ്യൽ നെറ്റുവർക്കു കൾ, വെബ്സൈറ്റുകൾ, ഹൈപ്പർമാർക്കറ്റുകളുടെ പ്രതിവാര ബ്രോഷറുകൾ, ക്യാരി ബാഗുകൾ തുടങ്ങിയവയിലൂടെ റിസ തയാറാക്കുന്ന ലഹരിവിരുദ്ധ ഫ്ലയറുകളും ലീഫ്‌ലെറ്റുകളും പ്രചരിപ്പിക്കും.
മയക്കുമരുന്നുകൾ, മദ്യപാനം, പുകവലി ഉൾപ്പെടെ എല്ലാത്തരം ലഹരി ഉപഭോഗ വും വർധിച്ചുവരുന്ന സാഹചര്യത്തിൽ കേരളത്തിൽ നേരിട്ടും, സമാന ലക്ഷ്യമുള്ള സംഘടനകളുമായി സഹകരിച്ചും പ്രചാരണ പരിപാടികൾ നടത്തും. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ സാമൂഹികകൂട്ടായ്മകൾ സംഘടിപ്പിക്കുന്ന വേദികളിൽ ഡോക്യൂ മെന്ററി, പോസ്റ്റർ പ്രദർശനങ്ങൾ, ലഘുലേഖാ വിതരണം, ഇന്ററാക്ടിവ് സെഷനു കൾ ഇവ നടത്തുവാനും റിസ നടത്തിവരുന്ന ‘സൗജന്യ പരിശീലക പരിശീലന പരിപാടി’ കൂടുതൽ വ്യാപിപ്പിക്കുവാനും കാമ്പയിൻ ലക്ഷ്യമിടുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.skfoundation.online എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, 00966-505798298 (ഡോ.അബ്ദുൽ അസീസ്, സൗദിഅറേബിയ), 0091-9656234007 ((നിസാർ കല്ലറ, ഇന്ത്യ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.

spot_img

Related Articles

Latest news