സാദിഖലി തങ്ങൾക്ക്​ ദുബൈയിൽ സ്വീകരണം; വിഭാഗീയത ചെറുക്കാൻ ആഹ്വാനം

 

സമൂഹത്തിൽ വിഭാഗീയത പടർത്താനുള്ള ആസൂത്രിത നീക്കങ്ങൾക്കെതിരെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന്​ മുസ്‍ലിം ലീഗ്​ സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ്​ തങ്ങൾ. ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്താനുള്ള ഇടപെടലുകൾ ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന പ്രസിഡൻറായ ശേഷം ഇതാദ്യമായി യു.എ.ഇയിലെത്തിയ സാദിഖലി തങ്ങൾ ദുബൈയിൽ ഒരുക്കിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു.

വിവിധ മതവിഭാഗങ്ങൾക്കിടയിൽ അകൽച്ച സൃഷ്​ടിക്കാനും വിദ്വേഷം രൂപപ്പെടുത്താനും ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കം വിജയിക്കില്ല. കേരളത്തിലുടനീളം നടത്തിയ ബോധവത്​കരണ യാത്രക്ക്​ ലഭിച്ച പിന്തുണ മുൻനിർത്തി കൂടുതൽ ശക്​തമായ തുടർ നീക്കങ്ങൾ ഉണ്ടാകുമെന്ന്​ സാദിഖലി ശിഹാബ്​ തങ്ങൾ പറഞ്ഞു.

ദുബൈയിൽ ഒരുക്കിയ സ്വീകരണ ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. പ്രതിലോമ നീക്കങ്ങൾ നടത്തി രംഗത്തു നിന്ന്​ പിൻവാങ്ങുന്നവരെ കരുതിയിരിക്കണമെന്ന്​ കുഞ്ഞാലിക്കുട്ടി ഓർമിപ്പിച്ചു. മതസൗഹാർദം ശക്​തിപ്പെടുത്താൻ സാദിഖലി ശിഹാബ്​ തങ്ങളുടെ നേതൃത്വത്തിൽ ലീഗ്​ നടത്തുന്ന നീക്കങ്ങൾ ആഹ്ലാദകരമാണെന്ന്​ എം.എ യൂസുഫലി പറഞ്ഞു. യു.എ.ഇയിലെ വിവിധ കൂട്ടായ്​മകളുടെ പ്രതിനിധികൾ നിർദേശങ്ങൾ മുന്നോട്ടു വെച്ചു. പികെ ഫിറോസ്​, പുത്തൂർ റഹ്​മാൻ, ശംസുദ്ദീൻ ബിൻ മുഹ്​യുദ്ദീൻ, അബ്​ദുല്ല ഫാറൂഖി, പി.കെ അൻവർ നഹ, നിസാർ തളങ്കര, തുടങ്ങിയവർ സംബന്​ധിച്ചു.

spot_img

Related Articles

Latest news