റിയാദ്: കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ സൗദി അറേബ്യയുടെ പ്രധാനമന്ത്രിയായി നിയമിച്ച് സൽമാൻ രാജാവ് ഉത്തരവിട്ടു.
രാജകീയ ഉത്തരവുകൾ പ്രകാരം ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പ്രതിരോധ മന്ത്രിയാകുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് തീരുമാനം.പ്രതിരോധ സഹമന്ത്രി ബിന്‍ സല്‍മാന്‍ രാജകുമാരനെ പ്രതിരോധ മന്ത്രിയായും നിയമിച്ചു.
യൂസഫ് ബിന്ഡ അബ്ദുള്ള അല്‍ ബെന്യാനെ പുതിയ വിദ്യാഭ്യാസ മന്ത്രിയായും നിയമിച്ചു. ഉപപ്രതിരോധ മന്ത്രിയായി തലാല്‍ അല്‍ ഉതൈബിയെയും നിയമിച്ചു.
മന്ത്രിസഭ യോഗങ്ങള്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലായിരിക്കും തുടര്‍ന്ന് നടക്കുകയെന്ന് എസ്പിഎ റിപ്പോര്‍ട്ടില്‍ പറുന്നു. മറ്റ് മന്ത്രിമാര്‍ പഴയത് പോലെ തുടരും.