മുക്കം : പ്രയാസമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിൽ സമൂഹം ഒറ്റകെട്ടായി മുന്നിട്ടിറങ്ങണമെന്ന് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ പറഞ്ഞു. കാരശ്ശേരിയിൽ സി.എച്ച് കെയർ നിർമ്മിക്കുന്ന ചാരിറ്റി കോംപ്ലക്സിന്റെ പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സി.എച്ച് കെയർ പ്രസിഡൻറ് നിസാം കാരശ്ശേരി അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, നിയോജക മണ്ഡലം പ്രസിഡൻറ് സി.കെ കാസിം, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.പി.സ്മിത,വൈസ് പ്രസിഡന്റ് എടത്തിൽ ആമിന, കെ.കോയ, എ.കെ സാദിഖ്, ഷരീഫ് കാരശ്ശേരി, എം.പി അസൈൻ മാസ്റ്റർ, അഷ്റഫ് കളത്തിങ്ങൽ, റുഖിയ റഹീം, എൻ ശശികുമാർ, വി. പി. ഷഫീഖ്, സംസാരിച്ചു. സി.എച്ച്. കെയർ ട്രഷറർ ഡോ.ടി. പി. റാഷിദ് സ്വാഗതവും ഇ. കെ. നാസർ നന്ദിയും പറഞ്ഞു
വിവിധ മേഖലകളിലെ സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായാണ് ചാരിറ്റി കോംപ്ലക്സ് നിർമ്മിക്കുന്നത്. കാരശ്ശേരി പുതിയേടത്ത് താഴത്ത് കെയറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം ഒരുങ്ങുന്നത്. കമ്മ്യൂണിറ്റ് ക്ലിനിക്, ഫാർമസി, ലാബോറട്ടറി റൈസ് പോയിന്റ്, ഡ്രസ്സ് ബാങ്ക്, റിഹാബ് സെന്റർ, സന്നദ്ധ കേന്ദ്രം, എഡ്യു കോർണർ, വെഡിംഗ് എയ്ഡ് സെൻറർ, വെൽഫെയർ പോയിന്റ് എന്നിങ്ങനെ വിവിധ യൂണിറ്റുകളുടെ പ്രവർത്തനങ്ങളാണ് ചാരിറ്റി കോംപ്ലക്സിൽ ഉണ്ടാവുക.