വിലാപയാത്ര തലശ്ശേരിയിലെത്തി; പ്രിയ സഖാവിനെ കാണാൻ ആയിരങ്ങൾ

 

തലശ്ശേരി : സിപിഐ എം പോളിറ്റ്ബ്യൂറോ അംഗവും മുന് സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര തലശ്ശേരിയിലെത്തി. പതിനാല് കേന്ദ്രങ്ങളിലും തടിച്ചുകൂടിയ ജനാവലിക്കിടയിലൂടെയാണ് വിലാപയാത്ര തലശ്ശേരിയിലെത്തിയത്. ടൗൺഹാളിൽ പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അടക്കമുള്ള നേതാക്കൾ അന്ത്യാഭിവാദ്യം അർപ്പിക്കും.

ഇന്ന് മുഴുവൻ മൃതദേഹം ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തിങ്കളാഴ്ച രാവിലെ 10 മണി മുതല് മാടപ്പീടികയില് അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതല് കണ്ണൂര് ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദര്ശനമുണ്ടാകും. ടൗൺഹാളിലും വസതിയിലും പൊതുദർശനത്തിനിടെ പൊലീസ് ആദരമർപ്പിക്കും. പയ്യാമ്പലത്ത് വൈകീട്ട് മൂന്നിന് പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.

ഇന്നും നാളെയും സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന് പാര്ട്ടി പ്രവര്ത്തകര് ഒഴുകിയെത്തും. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധര്മ്മടം, കണ്ണൂര് മണ്ഡലങ്ങളില് ഹര്ത്താല് ആചരിക്കും.

spot_img

Related Articles

Latest news