കോടിയേരിക്ക്‌ നവോദയ റിയാദിന്റെ അന്ത്യാഭിവാദ്യം

സി പി ഐ എമ്മിനെതിരെ സംഘടിത ആക്രമണങ്ങൾ ഏറ്റവും ശക്തമായിരുന്ന കാലത്ത് പാർട്ടിയെ സംരക്ഷിക്കുകയും മുന്നോട്ടു നയിക്കുകയും ചെയ്ത ജനകീയമുഖമാണ് സഖാവ് കോടിയേരിയുടെ വിയോഗത്തിലൂടെ ഇല്ലാതാവുന്നത്. വളരെ ചെറുപ്പത്തിലേ പാർട്ടിയിൽ എത്തിയ അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും വാക്ചാതുര്യവും നർമ്മ ഭാവവും ആണ് ഏതൊരാളെയും കൊടിയേരിയിലേക്കടുപ്പിക്കുന്ന ഘടകങ്ങൾ. അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് വിദ്യാർത്ഥികളെയും യുവജനങ്ങളേയും സമരസജ്ജരാക്കിയ കോടിയേരിയെ മീസ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും തുടർന്ന് ജയിൽ വാസം അനുഭവിക്കേണ്ടിവന്നു. 1971 ലെ തലശ്ശേരി കലാപത്തെ തുടർന്ന മതസാഹോദര്യം നിലനിർത്തുന്നതിന് ചരിത്രപരമായ ഇടപെടലുകളാണ് കോടിയേരിയും സഖാക്കളും നടത്തിയത്. ഏത് പ്രതിസന്ധിയിലും സംയമനത്തോടെയും പക്വതയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കോടിയേരിയുടെ മിടുക്ക് എടുത്തുപറയേണ്ടതാണ്. പാർട്ടി സെക്രട്ടറി എന്ന നിലയിൽ രണ്ടു തവണ നവോദയ ഭാരവാഹികൾ അദ്ദേഹത്തെ സന്ദർശിക്കുകയും സൗദിയിലെ സംഘടനാവിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. വളരെ സ്‌നേഹപൂർവമായ സഹകരണമാണ് എന്നും നവോദയക്ക് അദ്ദേഹം നൽകിയത്. രാഷ്ട്രീയ എതിരാളികളുടെപോലും സ്‌നേഹാദരവുകൾ ഏറ്റുവാങ്ങിയ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ നവോദയ പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

spot_img

Related Articles

Latest news