സൗദി അറേബ്യയിൽ ജോലിചെയ്തിരുന്ന മോങ്ങത്തെ മുൻകാല പ്രവാസികളുടെ കൂട്ടായ്മയായി മോങ്ങം പ്രവാസി അസോസിയേഷൻ (MPA) എന്ന സംഘടന നിലവിൽ വന്നു.
മോങ്ങം പുന്നാടവറിൽ ഫോക്കസ് ഫിറ്റ്നസ് സെൻർ ഹാളിൽ വെച്ച്
നടന്ന പ്രഥമ യോഗത്തിൽ എഴുപതോളം പേർ പങ്കെടുത്തു.
നിലവിൽ ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസികളുടെയും,
നാട്ടിൽ വിശ്രമജീവിതം നയിക്കുന്ന മുൻ പ്രവാസികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കാൻ സജീവമായി ഇടപെടാനും
സാമ്പത്തികവും ശാരീരികവും മാനസികവുമായി പ്രയാസമനുഭവിക്കുന്ന മുൻ പ്രവാസികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുവാനും, സർക്കാരിൽനിന്ന് പ്രവാസികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പരമാവധി വാങ്ങിക്കൊടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും സംഘടന സജീവമായി പ്രവർത്തിക്കും.
നാട്ടിലെ നിലവിലുള്ള വൻ വിപത്തായ ലഹരി മാഫിയയെ തകർക്കുന്നതിനായി മോങ്ങത്തെ പള്ളി മഹല്ല് കമ്മിറ്റികൾ, രാഷ്ട്രിയ മത സാംസ്കാരിക സംഘടനകൾ അടക്കമുള്ള പൊതുസമൂഹത്തോട് ഒപ്പം ചേർന്ന് നിന്നുകൊണ്ട് ശക്തമായി ഇടപെടാനും യോഗം തീരുമാനിച്ചു.
പ്രവാസികളുടെ കുടുംബങ്ങളെ ഒരുമിച്ച് ചേർത്ത് കുടുംബ സംഗമങ്ങളും കലാ കായിക മത്സരങ്ങളും ഫുട്ബോൾ ടൂർണ്ണമെൻറും സംഘടിപ്പിക്കാനും തീരുമാനിച്ചു.
ഭാരവാഹികളായി കോഴിപ്പറമ്പിൽ അലവി ഹാജി (പ്രസിഡണ്ട്) അൽ മജാൽ അബ്ദുറഹ്മാൻ ഹാജി (സെക്രട്ടറി) സികെ സക്കീർഹുസൈൻ എന്ന നാണി (ട്രഷറർ) സി ടി. അലവിക്കുട്ടി (കൺവീനർ)
അല്ലിപ്ര അലവി ഹാജി,
പി സി അബ്ദുറഹ്മാൻ ഹാജി (വൈസ് പ്രസിഡണ്ട്മാർ) എക്സ്പോ കുഞ്ഞാലിക്കുട്ടി, സി കെ ഹംസ എന്നിവർ (ജോ: സെക്രട്ടറിമാർ)
ഹുമയൂൺ കബിർ ചേങ്ങോടൻ (സ്പോർട്സ് കമ്മിറ്റി കൺവീനർ)
സി കെ ബാവ ഓത്തുപള്ളി (സ്പോർട്സ് ചീഫ് കോ-ഓർഡിനേറ്റർ) ബി.നാണി, ഷാജഹാൻ ഉമ്മർ സി, ഗഫൂർ വാളപ്ര, ശിഹാബ് യുപി, ഷമീർ (സ്പോർട്സ് കോഡിനേറ്റർമാർ)
വിവിധ ഏരിയ കോഡിനേറ്റർമാരായി
വെണ്ണക്കോടൻ അലവി എന്ന കുഞ്ഞ, അബ്ദുൾ കരീം കോഴി പറമ്പിൽ (കുയിലം കുന്ന്- ചന്ദന മില്ല് റോഡ്) സി കെ കുട്ട്യാപ്പു, അബ്ദുള്ള കോടാലി (ആലുങ്ങ പൊറ്റ) സി കെ പി അബൂബക്കർ എന്ന ഏയിപ്പ, ടി പി റഷീദ് (ചെരിക്കക്കാട് പാത്തിപ്പാറ)
ജംഷീദ് അയന്തയിൽ സി.കെ.അബ്ദുറഹ്മാൻ
(ഹിൽടോപ് – കോളേജ് റോഡ് ) അബ്ദുസ്സലാം പാറ ,കുഞ്ഞു പാറ (ചക്കും പുറം സിനിമാ പടി) റിയാസ് ചുണ്ടക്കാടൻ (ടൗൺ ഏരിയ) എകെ സൈഫുദ്ദീൻ (ഒരപുണ്ടിപ്പാറ റോഡ്) സി കെ കുഞ്ഞാപ്പു KP അസൈനാർ (ഉപദേശക സമിതി) എന്നിവരെ തെരഞ്ഞെടുത്തു.
കോഴിപ്പറമ്പിൽ അലവി ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി കെ നാണി ഉദ്ഘാടനം ചെയ്തു.
അല്ലിപ്ര അലവി ഹാജി, കബീർദാസ് ചേങ്ങോടൻ എന്നിവർ പ്രസംഗിച്ചു
യോഗത്തിൽ പങ്കെടുത്ത ഏതാണ്ടെല്ലാവരും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സി ടി അലവിക്കുട്ടി സ്വാഗതവും, അൽ മജാൽ അബ്ദുറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.