സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ലഭ്യമായ സ്ഥിതി വിവരമനുസരിച്ച് ഇത്തവണ എടവപ്പാതി ഏറ്റവും കൂടുൽ ലഭിച്ചത് കണ്ണൂരിലെ പയ്യാവൂരിലാണ്. ഇവിടെ 4164. 5 മില്ലീമീറ്റർ മഴപെയ്തു. ഇവിടെ കാലാവസ്ഥാവകുപ്പിന്റെ മഴമാപിനി ഇല്ല. ജലസേചനവകുപ്പ് സ്ഥാപിച്ച മഴമാപിനിയിലാണ് ഇത് രേഖപ്പെടുത്തിയത്. അതിനാൽ പാവൂരിലെ മഴ കാലാവസ്ഥാ വകുപ്പിന്റെ രേഖകളിലില്ല.
കണ്ണൂർ ജില്ലയിലെ പുളിങ്ങോം (3936. 4 മില്ലീമീറ്റർ), അയ്യൻകാവ് (3752 മില്ലീമീറ്റർ), കൊട്ടിയൂർ (3616. 9 മില്ലീമീറ്റർ), ഇടുക്കിയിലെ കുളമാവ് (3280 മില്ലീമീറ്റർ) എന്നിവിടങ്ങളാണ് പയ്യാവൂരിന് തൊട്ടുപിന്നിൽ.
കാലാവസ്ഥാവകുപ്പിന്റെ മഴമാപിനികൾക്ക് പുറമേ, ജലസേചനവകുപ്പിൽനിന്ന് ലഭ്യമായ സ്ഥിതിവിരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിഗമനം.