കൊച്ചി : ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന നാദിര്‍ഷ ചിത്രം ഈശോ ഒടിടിയില്‍ റീലിസായി. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കി സോണി ലൈവിലൂടെ നാളെ ഒക്ടോബര്‍ 5ന് റിലീസാകുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ ഒരു ദിവസം മുമ്പ് ഇന്നലെ ഒക്ടോബര്‍ നാല് മുതല്‍ ചിത്രം ഒടിടി പ്രദര്‍ശനം തുടങ്ങി. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം മൊഴി മാറ്റി റിലീസ് ചെയ്തിരിക്കുന്നത്. വളരെ ഉയര്‍ന്ന തുകയ്ക്കാണ് ഈശോയുടെ സംപ്രേക്ഷണ അവകാശങ്ങള്‍ സോണി സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ചിത്രത്തിന്റെ ട്രെയ്ലര് ഏപ്രില്‍ മാസം ആദ്യം റിലീസ് ചെയ്തിരുന്നു. ട്രെയ്ലര് ഏറെ ജനശ്രദ്ധനേടിയിരുന്നു. സുനീഷ് വാരനാടാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരയണന് പ്രൊഡക്ഷന്റെ ബാനറില്‍ അരുണ്‍ നാരായണന് ആണ് ചിത്രം നിര്‍മിച്ചരിക്കുന്നത്. നാദിര്‍ഷ തന്നെയാണ് ചിത്രത്തിന്റെ സംഗീതം സംവിധായകനും. ബിജിഎം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജാണ്. നമിത പ്രമോദും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ചിത്രത്തിന്റെ പേരിനെ ചൊല്ലി ഏറെ വിവാദങ്ങളുണ്ടായിരുന്നു. കൂടാതെ ചിത്രത്തിനെതിരെ നിയമ നടപടികളും ഉണ്ടായിരുന്നു. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ പൊതുതാല്‍പ്പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.