ദശലക്ഷം സന്ദേശ കാമ്പയിൻ: ലഘുലേഖ പ്രകാശനം ചെയ്തു

സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ പരിപാടി റിസയുടെ ദശലക്ഷം സന്ദേശ കാമ്പയിന്റെ ഭാഗമായി തയാറാക്കിയ മലയാളം – ഇംഗ്ളീഷ് ലഘുലേഖകളുടെ പ്രകാശനം റിയാദിൽ നടന്ന ചടങ്ങിൽ മുൻ കേരളാ പി ഡബ്ലി യു മന്ത്രി ഡോ. എം കെ മുനീർ നിർവഹിച്ചു. ലഹരിയ്ക്കെതിരെയുള്ള ഒരു പ്രധാന ചുവടുവെപ്പാണിതെന്നും സൗദി അറേബിയയിലുടനീളം എന്നല്ല സമൂഹമാധ്യമങ്ങളിലൂടെ വിവിധ രാജ്യങ്ങളിലേക്കും എത്തിച്ചേരുമെന്നും സാമൂഹ നന്മയ്ക്കായുള്ള ഇത്തരം പ്രവർത്തനങ്ങളിൽ തന്റെ ആത്മാർത്ഥമായ സഹകരണവും വിധേയത്വവും പ്രകടിപ്പിക്കുന്നതായും ഡോ. മുനീർ പറഞ്ഞു.

ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുൻപേ തന്നെ തടയുക എന്ന ലക്ഷ്യത്തോടെ ലഘുലേഖകൾ, ഫ്ളയറുകൾ, ഹ്രസ്വ വിഡിയോകൾ തുടങ്ങിയവ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി സമൂഹത്തിലെത്തിക്കുവാനാണ് ഈ കാമ്പയിനിലൂടെ തങ്ങൾ ശ്രമിക്കുന്നതെന്ന് റിസാ കൺവീനറും ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. അബ്ദുൽ അസീസ് പറഞ്ഞു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹൈപ്പർമാർക്കറ്റുകൾ, മറ്റു സ്ഥാപനങ്ങൾ തുടങ്ങിയവ കമ്പയിനുമായി സഹകരിച്ചുവരുന്നു . ടീം റിസാ അംഗങ്ങളായ ഡോ. തമ്പി വേലപ്പൻ, എഞ്ചിനീയർ ജഹീർ, ജാഫർ തങ്ങൾ, മാസ്റർ സെയിൻ, കെ എം സി സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഷാഹിദ് മാഷ്, അഷ്‌റഫ് വേങ്ങാട്ട് തുടങ്ങിയവർ പങ്കെടുത്തു.

spot_img

Related Articles

Latest news