റിയാദ് : റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കാൻ എത്തിയ സാഹിത്യ അക്കദമി അവാർഡ് ജേതാവ് ശിഹാബുദ്ദിൻ പൊയ്ത്തുംകടവിനും ഹരിതം ബുക്സ് എം ഡി പ്രതാപൻ തായാട്ടിനും പ്രവാസി മലയാളി ഫൗണ്ടെഷൻ റിയാദ് സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി.
ബത്ത ലുഹു ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ അധ്യക്ഷത വഹിച്ചു.
റിയാസ് അബ്ദുള്ള ആമുഖ പ്രഭാഷണം നടത്തി.
പ്രവാസികൾ നാട്ടിലെക്ക് അയക്കുന്ന പണമാണ് കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ കുലുങ്ങാതെ പിടിച്ചു നിർത്തുന്നത്.എന്നാൽ മാറി മാറി വരുന്ന സർക്കാരുകൾ ഇതിനൊരു അംഗീകാരമോ പരിഗണനയോ നൽകുന്നില്ല എന്നത് വളരെ വിഷമം ഉണ്ടാക്കുന്നതായി ഷിഹാബുദീൻ പറഞ്ഞു.പ്രവാസ മലയാളത്തിനോട് കേരളം നന്ദി കാട്ടിയിട്ടില്ല.കടലിനോട് പടവെട്ടി മരിച്ചും കര പറ്റിയവരുമായ കുറച്ചു ജന്മങ്ങൾ ആണ് പ്രവാസത്തിനു അടിത്തറ ഇട്ടതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
ഷിഹാബുദ്ധിന് പ്രെഡിൻ അലക്സ് പൊന്നാട അണിയിച്ചാദരിച്ചു.
പുതിയ കാലത്തിൽമാറി മാറി മറിഞ്ഞ കേരളത്തിനൊപ്പം സഞ്ചരിക്കാൻ പ്രവാസികൾക്ക് കഴിയുന്നില്ലെന്ന് ഹരിതം ബുക്ക്സ് എം ഡി പ്രതാപൻ തായാട്ട് പറഞ്ഞു.കേരളം വല്ലാതെ മാറിയിരിക്കുന്നു.പ്രവാസികൾ അയക്കുന്ന പണം നേരിട്ടും അല്ലാതെയും ആസ്വദിക്കുന്നവർ അവരോട് തെല്ലും നന്ദിയോ ദയയോ കാണിക്കുന്നില്ല എന്നത് ദുഖകരമാണ്.
ഉപദേശക സമിതി അംഗം ജലീൽ ആലപ്പുഴ പ്രതാപൻ തായാട്ടിനെ ആദരിച്ചു.
മാധ്യമ പ്രവർത്തകൻ വി ജെ നസ്റുദ്ധിൻ, എഴുത്തുകാരി നിഖില സമീർ,ഭാരവാഹികളായ സലിം വാലിലപ്പുഴ,ബഷീർ കോട്ടയം, ഷെരീക്ക് തൈക്കണ്ടി, ജോൺസൺ മാർക്കോസ്,മുജീബ് കായംകുളം ,കെ ജെ അബ്ദുൽ റഷീദ് ,ബിനു കെ തോമസ് ,സഫീർ തലാപ്പിൽ,നാസർ പൂവാർ ,റഫീഖ് വെട്ടിയാർ,ലത്തീഫ് ശൂരനാട് ,സുറാബ് ,സമീർ കാസിം കോയ എന്നിവർ ആശമ്സകൾ അർപ്പിച്ചു
ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിൽ സ്വാഗതവും ട്രഷറർ പ്രെഡിൻ അലക്സ് നന്ദിയും പറഞ്ഞു