കളിച്ചും, രസിച്ചും, ആടിയും, പാടിയും കലാലയ സ്മരണകളുണർത്തി മമ്പാട് കോളേജ് റിയാദ് ചാപ്റ്റർ അലുംനി സംഗമം.

 

വിവിധ കാലഘട്ടങ്ങളിലെ കലാലയ ഓർമ്മകൾക്ക് പുതുനാമ്പുകൾ തളിർത്ത് റിയാദിലെ മമ്പാട് എം.ഇ.സ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുട വാർഷിക സംഗമം നടന്നു.
റിയാദ് അലുംനിയുടെ പത്താം വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചാണ് ഒരു ദിവസം നീണ്ട് നിന്ന സംഗമം നടത്തിയത്. ഖർജിലെ അൽ മുഖിം ഫാമിൽ നടന്ന സംഗമത്തിൽ അലുംനി അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യം വിവിധ കലാ, കായിക, വിനോദ മത്സരങ്ങളിൽ പ്രായഭേദമന്യേ ശ്രദ്ധേയമായി.

സംഗമം റിയാദ് ചാപ്റ്റർ മുഖ്യ രക്ഷാധികാരി അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് അമീർ പട്ടണത്ത് അദ്ധ്യക്ഷനായിരുന്നു.
രക്ഷാധികാരികളായ റഫീഖ് കുപ്പനത്ത്, സഗീറലി. ഇ. പി, വൈസ് പ്രസിഡൻ്റ്മാരായ ഷാജഹാൻ മുസ്ലിയാരകത്ത്, ലത്തീഫ് .C.K, ജോയിൻ്റ് സെക്രട്ടറിമാരായ സലിം മമ്പാട്, ബഷീർ.T.P തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ മഞ്ചേരി സ്വാഗതവും ട്രഷറർ സഫീറലി തലാപ്പിൽ നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർമാരായ ഹർഷദ് .M.T, മുജീബ് കാളികാവ്, റിയാസ് അബ്ദുള്ള, കോർ കമ്മിറ്റി അംഗങ്ങളായ, മൻസൂർ ബാബു നിലമ്പൂർ, റിയാസ് കണ്ണിയൻ, ഉസ്മാൻ തെക്കൻ, ഫഹദ് മുണ്ടമ്പ്ര, മൊയ്തീൻ കുട്ടി പൊൻമള, ഷമീർ വണ്ടൂർ, ഷാജിൽ നിലമ്പൂർ, മുഹമ്മദ് സലിം വാലില്ലാപ്പുഴ, അബ്ദുസ്സലാം തൊടികപ്പുലം, റഷീദ് വടക്കൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഷിബിന അമീർ , നസീറ ബഷീർ, അനാർ അർഷദ്, നജ്മുന്നീസ ലത്തീഫ് , ഷംന റിയാസ്, നിഷാത്ത് കുരിക്കൾ തുടങ്ങിയവർ മത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി.

കലാ, കായിക, സാംസ്കാരിക രംഗങ്ങളിൽ റിയാദിലെ സംഘടനകൾക്കിടയിൽ റിയാദ് ചാപ്റ്റർ അലുംനിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. പത്താം വാർഷിക പരിപാടികളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് അലുംനിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. റിയാദ് മേഖലയിലെ വിവിധ ഇൻ്റർനാഷണൽ സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് മെഗാ ക്വിസ് മത്സരവും പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. റിയാദിലും പരിസരങ്ങളിലുമുള്ള മമ്പാട് കോളേജ് പൂർവ്വ വിദ്യാർത്ഥികൾക്ക് അലുംനിയിൽ ചേരുന്നതിനായി 0567844919,
050838 5294 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

spot_img

Related Articles

Latest news