ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ പുറത്താക്കി. കോട്ടയത്ത് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് നടപടി. പാര്‍ട്ടിയെ ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിച്ചെന്ന് പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികള്‍ ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.
നാല് ജില്ലാ അധ്യക്ഷന്മാരാണ് പരാതി നല്‍കിയിരുന്നത്. സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ സന്ദീപ് വാര്യര്‍ മടങ്ങി. അനധികൃതമായി പിരിച്ചെന്ന പരാതിയെത്തുടര്‍ന്ന് പരാതിക്കാരെയും ആരോപണ വിധേയനേയും തിരുവനന്തപുരത്ത് വിളിച്ച് വരുത്തിയിരുന്നു.