റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ‘Bibliosmia’ എന്ന പേരിൽ സാംസ്കാരിക സമ്മേളനവും പുസ്തക മേളയും വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണിവരെ ബത്ത്ഹയിലെ അപ്പോളോ ഡിമോറയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സാംസ്കാരിക സമ്മേളനം, പുസ്തക പ്രദർശന- വിപണനമേള, ഡോക്യുമെൻ്ററി പ്രദർശനം, പുസ്തക ചർച്ച എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെ നടക്കുന്ന പരിപാടിയുടെ ഭാഗമായി വൈകുന്നേരം 7.30 ന് റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും നടക്കും.
ചന്ദ്രിക പ്രസിദ്ധീകരിച്ച ‘ഇ.അഹമ്മദ് സാഹിബ് സ്മരണിക’ പുസ്തക പരിചയം സത്താർ താമരത്ത് നിർവ്വഹിക്കും.
റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യപെട്ട ‘പ്രണയമേ കലഹമേ’ , ‘അമേയ’ , ‘ഗുൽമോഹറിതളുകൾ’ എന്നീ പുസ്തകങ്ങൾ ആസ്പദമാക്കിയുള്ള പുസ്തക ചർച്ച, വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ തുടങ്ങി വൈവിധ്യമായ പരിപാടികളാണ് മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളതന്ന് മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികൾ അറിയിച്ചു.