കൊല്ലം: പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിയുടെ മകന് സലാഹുദ്ദീന് അയ്യൂബി. ഇടത്-വലത് പാര്‍ട്ടികള്‍ മഅ്ദനിയെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു. വ്യക്തിപരമായി അദ്ദേഹത്തിന്റെ നീതിനിഷേധത്തെ അപലപിക്കുമ്പോഴും മോചനത്തിനായി ഒരു സംഘടിതശ്രമവുമില്ല.
ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം മുന്നണികള്‍ മഅ്ദനിയെ ഉപയോഗിച്ചു. പിന്തുണ ലഭിച്ചശേഷം മഅ്ദനിയെ ഒരുപക്ഷത്തേക്ക് മാറ്റിനിര്‍ത്തി. താന്‍ ഇപ്പോള്‍ പഠനത്തിലാണ് ശ്രദ്ധിക്കുന്നത്. എന്നാല്‍, പാര്‍ട്ടി എന്ത് ദൗത്യം ഏറ്റെടുക്കാന്‍ പറഞ്ഞാലും അത് ചെയ്യും. എന്‍.ഡി.എ ഒഴികെ എല്ലാ മുന്നണികളുമായി പി.ഡി.പി സഖ്യമുണ്ടാക്കും. മഅ്ദനിയുടെ മോചനത്തിനായി രണ്ടാഘട്ട പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.