മുക്കം ബസ് സ്റ്റാൻഡിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.

മുക്കം: ശുചീകരണ ജോലിക്കിടെ ഇന്ന് വൈകുന്നേരം മുക്കം ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നും വനം വകുപ്പ് പെരുമ്പാമ്പിനെ പിടികൂടി.

മുക്കം പുതിയ ബസ് സ്റ്റാൻഡിലെ കലൂർ ബിൽഡിംഗിൻ്റെ പുറക് വശത്തുള്ള സ്ലാബ് ശുചീകരത്തിനിടെ നീക്കം ചെയ്യുമ്പോഴാണ് ജോലിക്കാർ പെരുപാമ്പിനെ കണ്ടത്. വനം വകുപ്പ് ഉദ്ധ്യോഗസ്ഥരെ വിവരം അറീയിച്ചതിനെ തുടർന്ന് റാപ്പിഡ് റസ്പോൺസ് അംഗം കരീം കാരമൂലയുടെ നേതൃത്വത്തിൽ എത്തിയ സംഘം സ്ലാബിനടിയിൽ നിന്നും പാമ്പിനെ പിടികൂടി താമരശ്ശേരി വനം വകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോയി, പിന്നീട് അവിടെ നിന്നും സുരക്ഷിതമായ കാടുകളിലേക്ക് കൊണ്ടു പോയി തുറന്ന് വിടുമെന്ന് വനം വകുപ്പ് ഉദ്ധ്യോഗസ്ഥർ അറീയിച്ചു.

പുതിയ ബസ് സ്റ്റാൻഡ് ഇരുവഞ്ഞി പുഴയയോട് ചേർന്ന പ്രദേശമായത് കൊണ്ട് അതുവഴി വന്നതായായിരിക്കുമെന്നാണ് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും നിഗമനം.

spot_img

Related Articles

Latest news