ലഹരിക്ക് എതിരെ എൻ. എസ്. എസ് വളണ്ടിയർമാർ സമൂഹ ജാഗ്രതാ ജ്യോതി തെളിയിച്ചു.

കേരള സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാഷണൽ സർവീസ് സ്കീം കുന്നമംഗലം ക്ലസ്റ്ററിൻ്റെ കീഴിൽ വരുന്ന പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ, കുന്നമംഗലം ഹയർ സെക്കൻഡറി സ്ക്കൂൾ, മർക്കസ് ബോയിസ് , മർക്കസ് ഗേൾസ്‌ ഹയർ സെക്കൻഡറി സ്ക്കൂളുകളിലെ നാഷനൽ സർവീസ് സ്കീം വളൻ്റിയർമാരുടെ നേതൃത്വത്തിൽ കുന്നമംഗലം ബസ് സ്റ്റാൻഡിൽ ‘സമൂഹ ജാഗ്രത ജ്യോതി’ തെളിയിച്ചു. വർദ്ധിച്ചു വരുന്ന ലഹരി വിപത്തുകളെ കുറിച്ച് വളൻ്റിയർമാരിലും പൊതുജനങ്ങളിലും അവബോധമുണ്ടാക്കാനായി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലൂളി നിർവഹിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിൽ കുമാർ, പി ടി എ പ്രതിനിധികളായ ഫൈസൽ, ആർ.വി ജാഫർ, എക്സൈസ് ഡിപ്പാർട്ടുമെൻ്റിൻ്റെ പ്രതിനിധിയായ പ്രതീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പരിപാടിയിൽ പങ്കെടുത്ത എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും സമൂഹ ജാഗ്രത ജ്യോതി തെളിയിക്കുകയും ചെയ്തു. കുന്നമംഗലം ഗവ ഹയർസെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പൾ കല ഒ, സീനിയർ അധ്യാപകനായ ടി.രാജ് നാരായണൻ എൻ എസ് എസ് പ്രോഗ്രാം ഓഫിസർമാരായ റിയ നമ്പൂതിരി, അബ്ദുൾ റഹിം ഓനത്ത്, ഹയറുന്നിസ പി , രതീഷ് ആർ നായർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news