സൗദി അറേബ്യയില്‍ വിവാഹ മോചന നിരക്കില്‍ വര്‍ധനവ്, പ്രതിദിനം 168 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റിയാദ്: സൗദി അറേബ്യയില്‍ വിവാഹ മോചന നിരക്കില്‍ വന്‍ വര്‍ധനവ്.പ്രതിദിനം 168 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഓരോ മണിക്കൂറിലും ശരാശരി ഏഴ് കേസുകള്‍ സംഭവിക്കുകയും ചെയ്യുന്നതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്‍റെ കണക്ക് അനുസരിച്ച്‌ 2020ലെ അവസാന കുറച്ച്‌ മാസങ്ങളില്‍ ആകെ 57,595 വിവാഹ മോചന കേസുകളിലാണ് വിധി പറഞ്ഞിട്ടുള്ളതെന്ന് അല്‍ യോം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. 2019നെ അപേക്ഷിച്ച്‌ 12.7 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ, പ്രത്യേകിച്ച്‌ 2011 മുതല്‍ വിവാഹ മോചന കേസുകളില്‍ കാര്യമായ വര്‍ധനവ് ഉണ്ടായതായി സൗദി അഭിഭാഷകന്‍ ദാഖില്‍ അല്‍ ദാഖില്‍ പറഞ്ഞു. 2010ല്‍ 9,233 കേസുകളാണ് ഉണ്ടായിരുന്നത്.

spot_img

Related Articles

Latest news