നീണ്ടു കറുത്ത ബലമുള്ള മുടികളാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ മുടികൊഴിച്ചില്‍ മുതല്‍ മുടിപൊട്ടലും കഷണ്ടിയും വരെ പ്രായഭേദമന്യേ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.
മുടി സംരക്ഷണത്തിനായി ഉപയോഗിക്കുന്ന പല രാസവസ്തുകളും മരുന്നുകളും ചൂടും മാനസികസമ്മര്ദ്ദമേറിയ ജീവിത ശൈലിയുമെല്ലാം മുടിയെ തകരാറിലാക്കുന്ന കാരണങ്ങളാണ്.
എന്താണ് പരിഹാരം?
ചര്‍മ്മം പോലെ മുടിയും ആന്തരിക ആരോഗ്യത്തിന്റെ ഫലമാണ്. മുടിയുടെ ഓരോ ഇഴയ്ക്കും അവശ്യ പോഷകങ്ങള്‍ സ്ഥിരമായി നല്‍കേണ്ടത് ആവശ്യമാണ്. ആരോഗ്യമുള്ള മുടിയാണ് ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യമുള്ള മുടിക്ക് വേണ്ട അഞ്ച് ഡയറ്റ് ടിപ്പുകള്‍:
1) മുട്ട, ഇലക്കറികള്‍, സോയാബീന്‍, മത്സ്യം, പച്ചക്കറികള്‍, പരിപ്പ്, പയര്‍വര്‍ഗങ്ങള്‍, തൈര് തുടങ്ങിയ ഇരുമ്ബ് സമ്ബുഷ്ടവും പ്രോട്ടീന്‍ നിറഞ്ഞതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുന്നത് വര്‍ധിപ്പിക്കുക.
2) ജോവര്‍, ഗോതമ്ബ് തുടങ്ങിയ ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
3) തക്കാളി ജ്യൂസ്, ഗോതമ്ബ്, പുല്ല് ജ്യൂസ്, ചീര പോലുള്ള ആന്റി ഓക്സിഡന്റുകള്‍, ഇരുമ്ബ്, കാല്‍സ്യം എന്നിവ അടങ്ങിയ ജ്യൂസുകള്‍ ഉള്‍പ്പെടുത്തുക.
4) ബ്രഹ്മി, ഭൃംഗരാജ് തുടങ്ങിയ ഔഷധസസ്യങ്ങള്‍ കഴിക്കുക.
5) ശീതീകരിച്ച, ബേക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും ടേബിള്‍ ഷുഗറും ഒഴിവാക്കാന്‍ ശ്രമിക്കുക.
കുട്ടികള്‍ ഉള്‍പ്പടെ ചിലരില്‍ കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് നരച്ച മുടി. ഈ അവസ്ഥക്ക് പിന്നില്‍ വിവിധ കാരണങ്ങളുണ്ട്. എന്നാള്‍ ശരീരത്തിലെ പ്രോട്ടീന്റെ അഭാവം മുടി നരയ്ക്കുന്നതിന് കാരണമായേക്കാം. കൂടാതെ, അമിതമായി മദ്യപിക്കുകയോ ചായയോ കാപ്പിയോ കുടിക്കുന്നതോ മറ്റുള്ളവരെ അപേക്ഷിച്ച് വളരെ നേരത്തെ തന്നെ മുടി നരക്കാന്‍ കാരണമാണ്ആരോഗ്യമുള്ള മുടി ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍….