രാജ്യത്തെ ഗെയിമര്‍മാരുടെ എണ്ണം 50 കോടി കവിഞ്ഞു; ഗെയിമിങ് മാര്‍ക്കറ്റ് 2.6 ബില്യണ്‍ ഡോളറിലേക്കെത്തി

ഹൈദരാബാദ്: മൊബൈല്‍, കമ്ബ്യൂട്ടര്‍, ക്ലൗഡ് പ്ലാറ്റ്ഫോമുകളിലായി ഗെയിം കളിക്കുന്നവരുടെ എണ്ണം രാജ്യത്ത് 50 കോടിയില്‍ കടന്നുയെന്ന് റിപ്പോര്‍ട്ട്.

ഇതോടെ ഇന്ത്യയുടെ ഗെയിമിങ് മാര്‍ക്ക്റ്റ് 2.6 ബില്യണ്‍ യുഎസ് ഡോളറിലേക്കെത്തി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഗെയിമിങ് മാര്‍ക്കറ്റ് ഇതിന്റെ നാലിരട്ടയാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 50 കോടിയില്‍ 12 കോടി ഗെയിമര്‍മാര്‍ കളിക്കാനായി പണം ചിലവാക്കുന്നവരാണെന്ന് ഗെയിമിങ് സ്ഥാപനമായ ലുമികായി റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022 സാമ്ബത്തിക വര്‍ഷത്തില്‍ 15 ബില്യണ്‍ ഡൗണ്‍ലോഡ്സുമായി ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഗെയിംസ് ഉപഭോക്താക്കള്‍ ഇന്ത്യയാണ്.

പെയിഡ് ഗെയിമിങ് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗെയിമുകളുടെ വളര്‍ച്ച വലിയ തോതിലാണ് ഉയര്‍ന്നിരിക്കുകയാണെന്ന് ലുമിക്കായിയുടെ ഫൗണ്ടിങ് ജനറല്‍ പാര്‍ട്ട്ണര്‍ ജസ്റ്റിന്‍ ശ്രീരാം കീലിങ് ഹൈദരാബാദില്‍ വെച്ച്‌ നടത്തിയ ഇന്ത്യന്‍ ഗെയിം ഡെവലെപ്പേഴ്സ് കോണ്‍ഫെറന്‍സില്‍ വെച്ച്‌ പറഞ്ഞു. 2022 സാമ്ബത്തിക വര്‍ഷത്തില്‍ രാജ്യത്ത് മിഡ്-കോര്‍ ഗെയിംസ് (പബ്ജി, ബിജിഎംഐ പോലയുള്ളവ) ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 32 ശതമാനമാണ ഈ വിഭാഗത്തില്‍ ഉയര്‍ന്നിരിക്കുന്നത്. ഇതോടെ മിഡ് കോര്‍ ഗെയിംസിന്റെ മാര്‍ക്കറ്റ് ഇന്ത്യയില്‍ 550 മില്യണ്‍ യുഎസ് ഡോളറായി.

spot_img

Related Articles

Latest news