കേരളത്തെ മാത്യകയാക്കി രാജ്യത്തെ എല്ലായിടത്തും സ്വര്‍ണത്തിന്റെ വില്പനവില ഏകീകരിക്കണമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് ആവശ്യപ്പെട്ടു.
രാജ്യത്ത് ആദ്യമായി സ്വര്‍ണത്തിന് ഒരേ വില ഈടാക്കുന്ന ‘വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് ‘പോളിസി നടപ്പാക്കിയതു മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ആണ്. അംഗീകൃത സ്വര്ണവില്പനക്കാരും ആഭരണ നിര്മാതാക്കളുമെല്ലാം ബാങ്കുകള്‍ നിശ്ചയിക്കുന്ന നിരക്കിലാണു സ്വര്‍ണം വാങ്ങുന്നത്. എന്നാല്‍ പോലും കേരളത്തില്‍ ഒരേദിവസംതന്നെ വ്യത്യസ്ത വിലകളിലാണ് ഇതുവരെ സ്വര്‍ണ വില്‍പ്പന നടന്നിരുന്നത്.
ബാങ്ക് റേറ്റിനെ അടിസ്ഥാനമാക്കി ജുവല്ലറികള്‍ വില ഏകീകരണം നടപ്പാക്കിയതോടെ ഈ അവസ്ഥ മാറും. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ന്യായമായ വിലയില്‍ സ്വര്‍ണം വാങ്ങുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.