രണ്ടാം ഗ്രൂപ്പില്‍ ഇന്ന് ‘ഫൈനല്‍’

ലോകകപ്പ് സൂപ്പര്‍ 12 റൗണ്ടിലെ ഇന്ത്യ ഉള്‍പ്പെടുന്ന രണ്ടാം ഗ്രൂപ്പിലെ സെമിഫൈനലിസ്റ്റുകളെ  ഇന്ന് അറിയാം. ഗ്രൂപ്പിലെ എല്ലാടീമുകളുടെയും അവസാനമത്സരം ഇന്ന് നടക്കും.

ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ,രണ്ടാമതുള്ള ദക്ഷിണാഫ്രിക്ക,മൂന്നാമതുള്ള പാകിസ്ഥാന്‍ എന്നിവര്‍ക്ക് സെമിപ്രതീക്ഷയുണ്ട്.

രാവിലെ 5.30ന് ദക്ഷിണാഫ്രിക്കയും ഹോളണ്ടും തമ്മിലാണ് ഗ്രൂപ്പിലെ ആദ്യ മത്സരം. ഇതില്‍ ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് സെമി ഉറപ്പാകും. രാവിലെ 9.30ന് പാകിസ്ഥാനും ബംഗ്ളാദേശും തമ്മിലുള്ള മത്സരം. ഇതില്‍ പാകിസ്ഥാന്‍ ജയിച്ചാലും 1.30ന് സിംബാബ്‌വെയുമായുള്ള മത്സരത്തില്‍ ഇന്ത്യ തോറ്റാല്‍ മാത്രമേ റണ്‍റേറ്റ് അടിസ്ഥാനത്തിലെങ്കിലും പാകിസ്ഥാന് സെമിയിലെത്താനാവൂ.സിംബാബ്‌വെയെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പ്.

spot_img

Related Articles

Latest news