കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനയില്‍ ഏര്‍പ്പെടുത്തിയ സീറോ കോവിഡ് പോളിസി ഐഫോണ്‍ ഉല്‍പ്പാദനത്തിന് തിരിച്ചടിയാകുന്നു.
ആഗോളതലത്തിലെ സാമ്ബത്തിക പ്രതിസന്ധികള്‍ മെച്ചപ്പെട്ടതിനാല്‍, ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ആപ്പിള്‍. ഈ സാഹചര്യത്തിലാണ് ചൈനയില്‍ നിന്നുള്ള വാര്‍ത്ത ആപ്പിളിന് തിരിച്ചടിയായത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചൈനയിലെ ഐഫോണ്‍ നിര്‍മ്മാണ ഫാക്ടറികള്‍ ഇതിനോടകം കോവിഡ് നിയന്ത്രണങ്ങളില്‍പ്പെട്ട് അടച്ചുപൂട്ടിയിട്ടുണ്ട്.
നിലവില്‍, ആപ്പിള്‍ ഐഫോണുകളുടെ പ്രധാന നിര്‍മ്മാണ യൂണിറ്റായ ഷെങ്സോയിലാണ് പ്രശ്നങ്ങള്‍ നേരിടുന്നത്. ആപ്പിളിന്റെ പ്രീമിയം മോഡലുകളായ ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്സ് എന്നിവയുടെ ഉല്‍പ്പാദനത്തെയാണ് പ്രതികൂലമായി ബാധിക്കാന്‍ സാധ്യത.