പ്രവാചകനോടുള്ള പ്രണയം അനുധാവനത്തിന്റെതായിരിക്കണം, ഐ സി എഫ് റിയാദ് ജൽസത്തുൽ മഹബ്ബ

റിയാദ് : പ്രവാചക ചര്യകളെ പിന്തുടരുന്നതിന് തനതായ പ്രതിഫലം ലഭിക്കുമെന്ങ്കിലും പ്രത്യേക സ്നേഹം മനസ്സിൽ സൂക്ഷിച്ചുള്ള അനുധാവനത്തിനു വലിയ പ്രതിഫലമുണ്ടെന്നു ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ് ) റിയാദ് സെൻട്രൽ സംഘടിപ്പിച്ച ജൽസത്തുൽ മഹബ്ബയിൽ മുഖ്യപ്രഭാഷണം നടത്തിയ അബ്ദുല്ല സഖാഫി ഓങ്ങല്ലൂർ പറഞ്ഞു. പ്രവാചക പ്രീതി ലക്‌ഷ്യം വെച്ച്, തിരുചര്യകളെ ജീവിതത്തിൽ പകർത്തി പ്രണയത്തിൽ അധിഷ്ഠിതമായ അനുധാവനമാണ് സഹാബികൾ കാട്ടി തന്ന
യഥാർത്ഥ മാതൃകയെന്നും
പ്രവാചകസ്നേഹം ഇല്ലായ്‌മ ചെയ്യാനുള്ള എല്ലാ ശ്രമങ്ങളെയും നിരുത്സാഹപെടുത്തണമെന്നും അദ്ദേഹം സദസ്സിനെ ഓർമപ്പെടുത്തി. പ്രവാചകൻ വിശ്രമിച്ചതിന്റെ പേരിൽ ഒരു മരത്തെ ജീവിതകാലം മുഴുവൻ സംരക്ഷിച്ചു പോന്ന അബ്ബ്‌ദുള്ള ഇബ്നു ഉമർ (റ) ന്റെ ജീവിതം പ്രവാചക സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും അബ്ദുല്ല സഖാഫി പറഞ്ഞു.

ഐ സി എഫ് റിയാദിന്റെ നാല്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി, പാലക്കാട് ജില്ലയിലെ വടക്കൻഞ്ചേരിയിലെ ആമകുളത്ത് നിർമ്മിച്ചു നൽകിയ വീടിന്റെ സമർപ്പണ ചടങ്ങുകൾ സദസ്സിൽ പ്രദർശിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങളുടെ നിർദ്ദേശപ്രകാരം നിർമിക്കുന്ന, റൂബി ജൂബിലിയുടെ ഭാഗമായുള്ള രണ്ടാമത് വീടിന്റെ പ്രഖ്യാപനവും വേദിയിൽ നടന്നു.

തിരു നബി (സ) പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന പ്രമേയത്തിൽ, ഐ സി എഫ് ഇന്റർനാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്‌ത ക്യാമ്പയിന്റെ സമാപനമായ ജൽസത്തുൽ മഹബ്ബ , പ്രമുഖ പണ്ഡിതൻ ശൈഖ് അബ്ദുൽ റഷീദ് ബാഖവി ഉദ്‌ഘാടനം ചെയ്‌തു.ഐ സി എഫ് റിയാദിന് കീഴിലുള്ള വിവിധ സെക്ടറുകളിൽ നിന്നുള്ളവർ പങ്കെടുത്ത മാലപാട്ട് മത്സരത്തിൽ അസീസിയ സെക്ടർ ഒന്നാം സ്ഥാനവും ബത്ഹ സെക്ടർ രണ്ടാം സ്ഥാനവും നേടി. സംഘ ഗാനത്തിലും അസീസിയ സെക്ടർ ഒന്നാമതെത്തിയപ്പോൾ ശിഫാ സെക്ടർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഐ സി എഫ് സൗദി ദേശീയ സമിതി ഐ ട്ടി ഡയറക്ടർ ഫൈസൽ മമ്പാട് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്‌തു.

ഐ സി എഫിന്റെ കീഴിലുള്ള രിസാലത്തുൽ ഇസ്‌ലാം മദ്‌റസയിൽ പത്തു വർഷത്തിലധികം സേവനം അനുഷ്ഠിച്ച അദ്ധ്യാപകർക്കുള്ള ഉപഹാരങ്ങൾ , ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് അബ്ദുൽ നാസർ അഹ്‌സനി കൈമാറി. സെൻട്രൽ ഫിനാൻസ് സെക്രട്ടറി സെമീർ രണ്ടത്താണി അദ്ധ്യാപകരെ പരിചയപ്പെടുത്തി. മദ്റസ പൊതു പരീക്ഷയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും ഐ സി എഫ് സൗദി ദേശീയ സമിതി വിദ്യാഭ്യാസ സെക്രട്ടറി ഉമ്മർ പന്നിയൂർ വിതരണം ചെയ്തു.
അഞ്ചാം തരത്തിൽ നിന്ന് സന അബ്ദുൽ സമദ്, ലയാൻ, ഏഴാം തരത്തിൽ നിന്ന് ഫഹ്മ പി കെ, ഫദ്‍വ പത്താം തരത്തിൽ നിന്ന് മുഹമ്മദ് അസ്ഹർ താനാളൂർ. മുഹമ്മദ് ഷഹീർ എന്നിവരാണ് വിജയികളായത്.

ഹാദിയ ടെസ്റ്റ് വിജയികൾക്ക് , ഐ സി എഫ് നാഷണൽ സംഘടനാ കാര്യ പ്രസിഡന്റ് സലാം വടകരയും, പ്രവാസി വായന ക്വിസ്സ് സൗദി തല വിജയിക്കുള്ള സമ്മാനം എസ് വൈ എസ് മലപ്പുറം ഈസ്റ്റ് പ്രസിഡന്റ് ഹസൈനാർ സഖാഫി കുട്ടശ്ശേരി നൽകി. വിദ്യാർത്ഥികൾക്കായി നടത്തിയ മാസ്റ്റർ മൈന്റ് ക്വിസ്സിലെ വിജയികൾക്കുള്ള ഉപഹാരം ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് സംഘടനകാര്യ സെക്രട്ടറി അഷ്‌റഫ് ഓച്ചിറ നൽകി. പ്രൊവിൻസ് ഫിനാൻസ് സെക്രട്ടറി ഹുസ്സൈൻ അലി കടലുണ്ടി, ദഅവ സെക്രട്ടറി മുജീബ് കാലടി തുടങ്ങിയവർ വിവിധ പ്രോത്സാഹന സമ്മാനങ്ങളും കൈമാറി.

ഐ സി എഫ് റിയാദ് ദഅവ കാര്യ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ സഖാഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ജൽസത്തുൽ മഹബ്ബയിൽ ആക്‌ടിംങ് പ്രസിഡന്റ് ഹസൈനാർ മുസ്ല്യാർ അധ്യക്ഷത വഹിച്ചു. സെൻട്രൽ പ്രൊവിൻസ് സിക്രട്ടറിയും റൂബി ജൂബിലി ലീഡുമായ ലുഖ്‌മാൻ പാഴൂർ റൂബി ജൂബിലി പദ്ധതികൾ വിവരിച്ചു.
ആർ എസ് സി റിയാദ് നേതാക്കളായ
അനസ് അമാനി, ഇബ്രാഹിം ഹിമമി എന്നിവരും സന്നിഹിതരായിരുന്നു.

ഐ സി എഫ് റിയാദ് സെൻട്രൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ സ്വാഗതവും ദഅവ സെക്രട്ടറി ബഷീർ മിസ്ബാഹി നന്ദിയും പറഞ്ഞു.
കാദർ പള്ളിപറമ്പ. അബ്ദുൽ ലത്തീഫ് മിസ്ബാഹി, ലത്തീഫ് മാനിപുരം, അബ്ദുൽ അസീസ് പാലൂർ, ജബ്ബാർ കുനിയിൽ, ഇസ്മായിൽ സഅദി, റസാഖ് വയൽക്കര എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകി.

spot_img

Related Articles

Latest news