ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസിന്റെ കുടുംബത്തെ കുറിച്ചറിയാം

63 കാരനായ ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ഇന്ത്യയുടെ 50ാമത് ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്തിരിക്കയാണ്.

എട്ടു വര്‍ഷമായി അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. പുലര്‍ച്ചെ 3.30 മുതലാണ് ഇദ്ദേഹത്തിന്റെ ചിട്ടയായ ദിനചര്യ തുടങ്ങുന്നത്. പുതിയ സുപ്രീംകോടതി ജസ്റ്റിസിന്റെ കുടുംബത്തെ കുറിച്ചറിയാം…

മക്കളായ മാഹിക്കും പ്രിയങ്കക്കും ഭാര്യ കല്‍പന ദാസിനുമൊപ്പമാണ് അദ്ദേഹം അധികാരമേല്‍ക്കാന്‍ എത്തിയത്. കല്‍പന അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയാണ്. അഭിഭാഷകയായ അവര്‍ ബ്രിട്ടീഷ് കൗണ്‍സിലില്‍ ജോലി ചെയ്തിരുന്നു.

2007ലാണ് ചന്ദ്രചൂഡിന്റെ ആദ്യ ഭാര്യ രശ്മി അര്‍ബുദം ബാധിച്ച്‌ മരിച്ചത്. പിന്നീട് അദ്ദേഹം കല്‍പനയെ ജീവിത സഖിയാക്കി. മാഹിയും പ്രിയങ്കയും ഇവരുടെ ദത്തുപുത്രികളാണ്. ആദ്യ ഭാര്യയില്‍ ചന്ദ്രചൂഡിന് രണ്ട് ആണ്‍മക്കളാണുള്ളത്. മൂത്തയാള്‍ അഭിനവ് ബോംബെ ഹൈകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. രണ്ടാമത്തെയാള്‍, ചിന്തന്‍ യു.കെയിലെ നിയമസ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.

ഏറ്റവും കൂടുതല്‍ കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി. ചന്ദ്രചൂഡിന്റെ മകനാണ് ഇദ്ദേഹം. ചന്ദ്രചൂഡ് കൂടി ചീഫ് ജസ്റ്റിസ് ആയതോടെ ഈ പദവിയിലെത്തുന്ന ആദ്യ അച്ഛനും മകനുമായി ഇവര്‍. അദ്ദേഹത്തിന്റെ അമ്മ പ്രഭ അറിയപ്പെടുന്ന ശാസ്ത്രീയ സംഗീതജ്ഞയാണ്.

spot_img

Related Articles

Latest news