മുഖം മാറി കാരശ്ശേരി സീനിയര്‍ സിറ്റിസണ്‍ റിക്രിയേഷന്‍ സെന്റര്‍

കുറ്റിപ്പറമ്പ് സീനിയര്‍ സിറ്റിസണ്‍ റിക്രിയേഷന്‍ സെന്ററിനെ പുതുപുത്തനാക്കി കാരശ്ശേരി ഗ്രാമപഞ്ചായത്ത്. വയോധികര്‍ക്കായി വാര്‍ഡ് പതിനെട്ടിലെ കുറ്റിപ്പറമ്പില്‍ പഞ്ചായത്ത് നിര്‍മ്മിച്ച സീനിയര്‍ സിറ്റിസണ്‍ റീക്രിയേഷന്‍ സെന്റര്‍ പഞ്ചായത്ത് നവീകരിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായ കേന്ദ്രത്തെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചിലവില്‍ പഞ്ചായത്ത് നവീകരണം നടത്തുകയായിരുന്നു.

വയോധികര്‍ക്ക് ഒന്നിച്ചിരിക്കാനും വായിക്കാനും ടെലിവിഷന്‍, വിനോദ പരിപാടികള്‍ ആസ്വദിക്കാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.കൂടാതെ ഇരിപ്പിടങ്ങള്‍, വ്യായാമ ഉപകരണങ്ങള്‍ എന്നിവ വൈകാതെ സജ്ജമാക്കും.ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവത്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും. മാസത്തിലൊരിക്കല്‍ വയോജനങ്ങള്‍ക്ക് ആസ്വാദകരമാവുന്ന രീതിയില്‍ കള്‍ച്ചറല്‍ പരിപാടികളും നടത്തുകയും ചെയ്യും.

വാര്‍ദ്ധക്യ പ്രശ്‌നങ്ങളില്‍ നിന്നും ഒറ്റപ്പെടലില്‍ നിന്നും മുതിര്‍ന്ന പൗരന്മാരെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് സെന്ററിന്റെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത പറഞ്ഞു.വാര്‍ദ്ധക്യം ഒരു ജീവിതാവസ്ഥയാണ് അത് ഉള്‍ക്കൊള്ളുന്ന പൊതുസമൂഹമാണ് വേണ്ടതെന്നും വയോജന സൗഹൃദമെന്ന ആശയമാണ് പഞ്ചായത്തിന്റെ നിലപാടെന്നും പ്രസിഡന്റ് പറഞ്ഞു. നവീകരിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ്‌ ആമിന എടത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ എം. എ സൗദ ടീച്ചർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മാരായ സത്യൻ മുണ്ടയിൽ, ശാന്താ ദേവി മൂത്തേടത്ത്, ജിജിത സുരേഷ്,അഷ്‌റഫ്‌ തച്ചാറമ്പത്ത്, സുനിത രാജൻ, ശ്രുതി കമ്പളത്ത്, റുക്കിയ റഹീം,എം. ടി അഷ്‌റഫ്‌, വി. എൻ ജംനാസ്, കെ. കോയ, കെ. പി രതീഷ്, ശംസുദ്ധീൻ പി. കെ, കെ. കെ അലിഹസ്സൻ, എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് സ്വാഗതവും സെക്രട്ടറി കെ. സീനത്ത് നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news