തദ്ദേശ വാർഡ്‌ ഉപതെരഞ്ഞെടുപ്പ്: നേട്ടം കൊയ്ത് യുഡിഎഫ് എല്‍ഡിഎഫിന്റെ ഏഴ് വാര്‍ഡുകള്‍ അടക്കം എട്ട് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.

സംസ്ഥാനത്തെ 11 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്നേറ്റം.
29 തദ്ദേശ വാര്‍ഡുകളിലേക്ക് ബുധനാഴ്‌ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ 15 സീറ്റുകളില്‍ യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. എല്‍ഡിഎഫിന്റെ ഏഴ് വാര്‍ഡുകള്‍ അടക്കം എട്ട് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. 11 സീറ്റുകളില്‍ എല്‍ഡിഎഫും രണ്ട് സീറ്റുകളില്‍ ബിജെപിയും വിജയം ഉറപ്പിച്ചു.

ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ റസീന ടീച്ചര്‍ പൂക്കോട്ട് 272 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സിപിഐഎമ്മിലെ പി സി രഹനയെയാണ് തോല്‍പ്പിച്ചത്. 17വര്‍ഷത്തിന് ശേഷം ഇടത് കോട്ടയായ പഞ്ചായത്തില്‍ യുഡിഎഫ് ഭരണം പിടിച്ചു.

അതേസമയം ആലപ്പുഴയിലെ കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ സിപിഐഎം സിറ്റിങ് സീറ്റ് ബിജെപി പിടിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്തും സിപിഐഎം സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ബിജെപി -286, കോണ്‍ഗ്രസ് -209, സിപിഐഎം -164 എന്നിങ്ങനെയാണ് വോട്ട് നില.

തിരുവനന്തപുരം
കരുംകുളം ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ഇ എല്‍ബറി വിജയിച്ചു. 103 വോട്ടുകള്‍ക്ക് സിപിഐഎം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.

പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം ജെ ഷൈജ ടീച്ചര്‍ വിജയിച്ചു. 45 വോട്ടുകള്‍ക്ക് സിപിഎമ്മിലെ ഷംന ബീഗത്തെയാണ് പരാജയപ്പെടുത്തിയത്.

കൊല്ലം

പേരയം ഗ്രാമപഞ്ചായത്തിലെ പേരയം ബിയില്‍ കോണ്‍ഗ്രസിലെ ലത ബിജു വിജയിച്ചു. 59 വോട്ടുകള്‍ക്ക് സിപിഐഎം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.

പൂതക്കുളം ഗ്രാമപഞ്ചായത്തിലെ കോട്ടുവന്‍കോണം വാര്‍ഡില്‍ ബിജെപി വിജയിച്ചു. ബിജെപിയുടെ ഗീത എസ്സ് സിപിഐഎമ്മിന്റെ ശുഭാകുമാരിയെ 123 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ഇടുക്കി

ഇടുക്കി ശാന്തന്‍പാറ തൊട്ടിക്കാനം ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം അംഗം ഇ കെ ഷാബു 253 വോട്ടിന് വിജയിച്ചു. എല്‍ഡിഎഫ് സിറ്റിങ് സീറ്റ് ആണ്. പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന ടി ജെ ഷൈൻൻ്റെ മരണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊന്നെടുത്താന്‍ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐഎം സ്ഥാനാര്‍ഥി പി ബി ദിനമണി 92 വോട്ടിൻ്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോണ്‍ഗ്രസ് അംഗം രാജി വെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.

കരുണാപുരം പഞ്ചായത്തിലെ കുഴികണ്ടം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ഡി പ്രദീപ് കുമാര്‍ 65 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. എല്‍ഡിഎഫ് സിറ്റിങ് സീറ്റ്.

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷനിലെ എല്‍ഡിഎഫ് സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ആല്‍ബര്‍ട്ട് ജോസ് 299 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

തൃശൂര്‍

തൃശൂര്‍ വടക്കാഞ്ചേരി നഗരസഭ മിണാലൂര്‍ സെന്റര്‍ 31-ാം ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി വിജയം. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉദയബാലന്‍ പിടിച്ചെടുത്തു. 110 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 578 വോട്ടുകളാണ് ലഭിച്ചത്.

കോഴിക്കോട്

കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ യു ഡി എഫിന് അട്ടിമറി വിജയം. കോണ്‍ഗ്രസിലെ റസീന ടീച്ചര്‍ പൂക്കോട്ട് 272 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.സിപിഐഎമ്മിലെ പി സി രഹനയെയാണ് തോല്‍പ്പിച്ചത്.
തുറയൂര്‍ പഞ്ചായത്തിലെ പയ്യോളി അങ്ങാടി വാര്‍ഡ് മുസ്ലിം ലീഗ് നിലനിര്‍ത്തി. സി എ നൗഷാദ് മാസ്റ്റര്‍ക്ക് ജയം. 383 വോട്ടുകള്‍ക്കാണ് എല്‍ ഡി എഫിലെ കോടി കണ്ടി അബ്ദുറഹിമാനെ തോല്‍പ്പിച്ചത്.

മണിയൂര്‍ പഞ്ചായത്തിലെ മണിയൂര്‍ നോര്‍ത്ത് വാര്‍ഡ് എല്‍ഡിഎഫ് നിലനിലനിര്‍ത്തി. എ ശശിധരന്‍ 340 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഇ എം രാജനെ തോല്‍പ്പിച്ചത്.

മേലടി ബ്ളോക്കിലെ കീഴരിയൂര്‍ ഡിവിഷന്‍ എല്‍ ഡി എഫ് നിലനിര്‍ത്തി. എല്‍ഡിഎഫിലെ എം എം രവീന്ദ്രന്‍ 158 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ ശശി പാറോളിയെ തോല്‍പ്പിച്ചത്.

ആലപ്പുഴ

മുതുകുളം നാലാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജി എസ് ബൈജു 487 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

കാര്‍ത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റില്‍ ബിജെപി ജയിച്ചു. വോട്ട് നില: ബിജെപി 286, കോണ്‍ഗ്രസ് 209, സിപിഎം 164.

പാണ്ടനാട് ഏഴാം വാര്‍ഡിലും യുഡിഎഫിനു ജയം. 103 വോട്ട് ഭൂരിപക്ഷം.

പാലമേല്‍ 11-ാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു.

മലപ്പുറം

മലപ്പുറം നഗരസഭയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന 31-ാം വാര്‍ഡായ കൈനോട് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ സി ഷിജു 12 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കൗണ്‍സിലര്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

എറണാകുളം

എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സാന്റി ജോസാണ് വിജയിച്ചത്. 41 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സീറ്റ് ഇവര്‍ പിടിച്ചെടുത്തത്. എല്‍ഡിഎഫിലെറാണി റോയിയെയാണ് സാന്റി പരാജയപ്പെടുത്തിയത്.

എറണാകുളം പറവൂര്‍ നഗരസഭയില്‍ വാണിയക്കാട് ഡിവിഷന്‍ സിപിഐഎം സ്ഥാനാര്‍ത്ഥി നിമിഷ ജിനേഷ് ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു. നിമിഷ ജിനേഷിന് 160 വോട്ടുകളാണ് ലഭിച്ചത്.

പാലക്കാട്

കുത്തനൂര്‍, പുതൂര്‍ പഞ്ചായത്തുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനും യു.ഡി.എഫിനും ജയം. കുത്തനൂര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ 381 വോട്ട് ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ ശശിധരന്‍ വിജയിച്ചു.

അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് കുളപ്പടികയില്‍ എല്‍ഡിഎഫ് വിജയിച്ചു. സിപിഐ സ്ഥാനാര്‍ത്ഥി വഞ്ചികക്കി 32 വോട്ടിനാണ് ജയിച്ചത്.

spot_img

Related Articles

Latest news