ചെറിയ അസുഖത്തിന് പോലും കുഞ്ഞിന് ആന്റിബയോട്ടിക്‌സ് കൊടുക്കാറുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്

ഒരു ചെറിയ പ്രശ്നം വന്നാല്‍ പോലും ഡോക്ടറെ കണ്ട് മരുന്നു വാങ്ങിയില്ലെങ്കില്‍ പല രക്ഷിതാക്കള്‍ക്കും സമാധാനമുണ്ടാകില്ല. അസുഖത്തിന് പെട്ടന്നു ശമനമാകുമെങ്കിലും ഭാവിയില്‍ ഇത് ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

ഓരോ വ്യക്തിയുടെയും ശരീരത്തില്‍ നല്ല ബാക്ടീരിയകളും ചീത്ത ബാക്ടീരിയകളും ഉണ്ട്. ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും നല്ല ബാക്ടീരിയകള്‍ ആവശ്യമാണ്. എന്നാല്‍ ആന്റിബയോട്ടിക്സ് ഈ രണ്ടു ബാക്ടീരിയകളെയും നശിപ്പിക്കും. വൈറ്റമിന്‍ കെ, വൈറ്റമിന്‍ ബി ഉള്‍പ്പെടെയുള്ള ന്യൂട്രിയന്റ്സിനെയും ഇത് സാരമായി ബാധിക്കും.

ഇനി വൈറസുകളുടെ കാര്യമെടുക്കാം. രോഗം പ്രകടമാകുന്നതിനു മുന്‍പ് തന്നെ വൈറസുകള്‍ ശരീരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടാകും. ഉദാഹരണത്തിന് ജലദോഷം. ഇവയ്‌ക്കും ആന്റിബയോട്ടിക്സ് ഫലപ്രദമല്ല.

ആന്റിബയോട്ടിക്സിന്റെ ദൂഷ്യവശങ്ങള്‍
100ല്‍ 5 കുട്ടികള്‍ക്ക് ആന്റിബയോട്ടിക്സിന്റെ ഉപയോഗം അലര്‍ജി ഉണ്ടാക്കുന്നുണ്ട്. ശരീരത്തില്‍ നീര് വരിക, ചൊറിച്ചില്‍ ഉണ്ടാവുക, ചുവന്ന പാടുകള്‍ ഉണ്ടാവുക എന്നതെല്ലാം ഇതിന്റെ ഭാഗമായി സംഭവിക്കാം.

അതുപോലെ 10ല്‍ ഒരാള്‍ക്ക് ഛര്‍ദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയവയും ഇതിന്റെ പാര്‍ശ്വഫലങ്ങളായി ഉണ്ടാകാറുണ്ട്.

മരുന്നിന്റെ തുടര്‍ച്ചയായ ഉപയോഗം കുഞ്ഞിനെ ആന്റിബയോട്ടിക് റെസിസ്റ്റന്റ് ആക്കി മാറ്റും. മരുന്നുകള്‍ പല രോഗങ്ങള്‍ക്കും ഫലപ്രദമാകാതെ വരും. ഇത്തരം കേസുകളില്‍ രോഗം ഭേദമാകാന്‍ ഡോസ് കൂടുതല്‍ നല്‍കേണ്ടി വരും.

എപ്പോഴാണ ആന്റിബയോട്ടിക്സ് ആവശ്യമായി വരുന്നത്
ചില അസുഖങ്ങള്‍ക്ക് ആന്റിബയോട്ടിക്സ് നിര്‍ബന്ധിതമായി ഉപയോഗിക്കേണ്ടി വരാറുണ്ട്.
* 14 ദിവസത്തില്‍ കൂടുതല്‍ നില്‍ക്കുന്ന ചുമ
* ന്യുമോണിയ
* കടുത്ത പനിയും പച്ചയും മഞ്ഞയും കലര്‍ന്ന മൂക്കൊലിപ്പും
* ചെവി വേദന
* മൂത്രാശയ രോഗങ്ങള്‍
* തൊണ്ടയിലുണ്ടാകുന്ന കൂടിയ ചുവപ്പ് നിറം

ജലദോഷവും പനിയും ഒരു പരിധി വരെ നമ്മുടെ കുഞ്ഞുങ്ങളെ ആക്രമിക്കാതിരിക്കാന്‍ ചില നാട്ടുവിദ്യകളും നമുക്ക് പ്രയോഗിക്കാം.

spot_img

Related Articles

Latest news