മുക്കം: ഖത്തർ ലോകകപ്പിൻ്റെ ഭാഗമായി ഇഷ്ട്ട ടീമുകളെ നെഞ്ചിലേറ്റിയ ആരാധകർ അവരുടെ കൊടികളും, കട്ടൗട്ടുകളും ബാനറുകളും കൊണ്ട് വഴിയോരങ്ങൾ നിറയ്ക്കുമ്പോൾ അന്നം തരുന്ന രാജ്യത്തിന് പിന്തുണയും ആശംസകളുമായി വേറിട്ട മാതൃക തീർക്കുകയാണ് ഒരു കൂട്ടം പ്രവാസികൾ.
കൊടിയത്തൂർ പഞ്ചായത്തിലെ കാരക്കുറ്റിയിലാണ് സൗദി അറേബ്യയുടെയും, ഖത്തറിൻ്റെയും തികച്ചും പരിസ്ഥിതിക്ക് തികച്ചും അനുയോജ്യമായ തുണികൊണ്ടുണ്ടാക്കിയ ‘മറക്കില്ലൊരിക്കലും നിങ്ങളെ’ എന്ന തലവാചകവുമായി 25 മീറ്റർ നീളത്തിൽ സൗദിയുടെയും, ‘അത് സംഭവിക്കുന്നതുവരെ അത് അസാധ്യമാണന്ന് തോന്നുന്നു’ എന്ന തലവാചകത്തോടെ 20 മീറ്റർ നീളത്തിൽ ഖത്തറിൻ്റെയും ബാനറുകളുമായി വിത്യസ്ത തീർത്തത്.
ദീർഘകാലം സൗദിയിലും ഖത്തറിലും പ്രവാസം നയിച്ചവരും ഇപ്പോഴും പ്രവാസം തുടരുന്നവരുമായ കാരക്കുറ്റിയിലെ കൂട്ടായ്മയിലെ നൂറ് കണക്കിന് പ്രവർത്തകരാണ് ഇത്തരം ആശയവുമായി മുന്നോട്ട് വന്നത്. ഫുടുബോളിന് ഏറെ ആരാധകരും അതോടൊപ്പം അന്തർ ദേശീയ സംസ്ഥാന ജില്ലാ ടീമിലേക്ക് വരെ പ്രതിഭകളെ സംഭാവന ചെയ്ത ഈ പ്രദേശം സെവൻസ് ഫുടുബോൾ മത്സരങ്ങൾക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.