ന്യൂഡല്‍ഹി:റോഡിന്റെ നിര്‍മ്മാണത്തിന് ചെലവാകുന്ന തുകയേക്കാളേറെ കരാര്‍ കാലാവധിക്ക് ശേഷം ടോള്‍ പിരിക്കുന്നത് വിശദമായ പരിശോധന വേണ്ട വിഷയമാണെന്ന് സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്.മധ്യപ്രദേശിലെ ലെബാദ് മുതല്‍ നയാഗാവ് വരെയുള്ള സംസ്ഥാന പാതയില്‍ ടോള്‍ പിരിക്കുന്നതിന് എതിരായ ഹര്‍ജിയില്‍ നോട്ടീസ് അയച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
നിര്‍മ്മാണത്തിന് ചെലവായ തുക കരാര്‍ കാലാവധിക്ക് ശേഷവും പിരിക്കുന്നു എന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.