കൊച്ചി: രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവുകള്‍ കൊവിഡിന് മുമ്ബത്തേക്കാളും മികച്ച ഉയരത്തില്‍.
നടപ്പുവര്‍ഷം സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ മുന്‍വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 27.2 ശതമാനം വളര്‍ച്ചയോടെ 1.67 ലക്ഷം കോടി രൂപയിലേക്കാണ് ക്രെഡിറ്റ് കാര്‍ഡ് ചെലവുകളെത്തിയത്. കഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും ഉയരമാണിതെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി.
2021ലെ സെപ്തംബര്‍പാദത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ചെലവുകള്‍ 1.31 ലക്ഷം കോടി രൂപയായിരുന്നു. 2021ലെ സെപ്തംബര്‍പാദ വളര്‍ച്ചാനിരക്ക് 9.5 ശതമാനമായിരുന്നു. 2020ലെയും 2019ലെയും സമാനപാദ വളര്‍ച്ചാനിരക്ക് യഥാക്രമം 6.9 ശതമാനം, 25.9 ശതമാനം എന്നിങ്ങനെയുമായിരുന്നു.
പുതിയ ക്രെഡിറ്റ് കാര്‍ഡ് വരിക്കാരുടെ വര്‍ദ്ധനയാണ് ചെലവുകള്‍ വര്‍ദ്ധിക്കാന്‍ മുഖ്യകാരണമായി വിലയിരുത്തപ്പെടുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക് കഴിഞ്ഞപാദത്തില്‍ കൂട്ടിച്ചേര്‍ത്തത് 12 ലക്ഷം പുതിയ വരിക്കാരെയാണ്. ഐ.സി.ഐ.സി.ഐ ബാങ്ക് 12.6 ശതമാനവും എസ്.ബി.ഐ കാര്‍ഡ്സ് 59 ശതമാനവും വര്‍ദ്ധന കഴിഞ്ഞപാദത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ചെലവുകളില്‍ കുറിച്ചു. എസ്.ബി.ഐ ഇടപാടുകാരുടെ വര്‍ദ്ധന 18 ശതമാനമാ
പുതിയ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളില്‍ 37 ശതമാനവും 30ന് താഴെ പ്രായക്കാരാണെന്ന് എസ്.ബി.ഐ കാര്‍ഡ്‌സ് വ്യക്തമാക്കി. 47 ശതമാനം പേര്‍ 31-34 പ്രായക്കാരാണ്.