കച്ചവടം ഒഴിപ്പിക്കാന്‍ ത്രാസെടുത്ത് റെയില്‍വേ ട്രാക്കിലെറിഞ്ഞു; അതെടുക്കാനെത്തിയ 18 കാരനെ ട്രെയിനിടിച്ച്‌ കാലുകള്‍ നഷ്ടമായി

ലഖ്നോ: ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ റെയില്‍വേസ്റ്റേഷനു സമീപം പച്ചക്കറി കച്ചവടക്കാര്‍ നടത്തിയ കൈയേറ്റം ഒഴിപ്പിക്കാനുള്ള പൊലീസ് ശ്രമത്തിനിടെ 18 കാരന് കാലുകള്‍ നഷ്ടമായി.

കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ജി.ടി റോഡിലെ പച്ചക്കറിക്കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമമാണ് ദുരന്തത്തിലായത്. ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്ന 18കാരനായ സാഹിബ് നഗര്‍ സ്വദേശി അര്‍സലനെ ഒഴിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അദ്ദേഹത്തിന്റെ ത്രാസ് എടുത്ത് റെയില്‍വേ ട്രാക്കിലേക്ക് എറിഞ്ഞു. ത്രാസ് എടുക്കാനായി ട്രാക്കിലേക്ക് ഓടിയ അര്‍സലനെ ട്രെയിന്‍ തട്ടി കാലുകള്‍ അറ്റുപോവുകയായിവുന്നു.

അര്‍സലന്‍ പച്ചക്കറി വിറ്റുകൊണ്ടിരിക്കെ രണ്ട് പൊലീസുകാര്‍ അവനടുത്തെത്തി മര്‍ദിക്കുകയും അവന്റെ തൂക്കുയന്ത്രം ട്രാക്കിലേക്ക് വലിച്ചെറിയുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

തൂക്കു യന്ത്രം ട്രാക്കില്‍ വീണത് കണ്ട അര്‍സാലന്‍ അതെടുക്കാനയി ഓടിയെത്തിയപ്പോള്‍ അതേസമയം അവിടെയെത്തിയ ട്രെയിന്‍ തട്ടുകയായിരുന്നു. അപകടത്തില്‍ രണ്ടു കാലുകളും അറ്റുപോയി. ട്രാക്കില്‍ കിടന്ന് കരഞ്ഞ അര്‍സാലിനെ രണ്ട് പൊലീസുകാരെത്തി കൊണ്ടുപോകുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

‘ജി.ടി റോഡിലെ കയേറ്റങ്ങള്‍ ഒഴിപ്പിക്കുകയായിരുന്നു പൊലീസ്. അതില്‍ ഹെഡ് കോണ്‍സ്റ്റബിളായ രാകേഷ് കുമാര്‍ നിരുത്തരവാദപരമായി പെരുമാറുകയും അര്‍സലനെ ട്രെയിന്‍ ഇടിക്കുകയുമായിരുന്നു. രാകേഷ് കുമാറിനെ ഉടനടി സസ്‍പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നു. ദൃക്സാക്ഷികള്‍ എടുത്ത വിഡിയോ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്’ -കാണ്‍പൂര്‍ സീനിയര്‍ പൊലീസ് ഒഫീസര്‍ വിജയ് ദുല്‍ പറഞ്ഞു.

spot_img

Related Articles

Latest news