കുവൈറ്റ് സിറ്റി: പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ക്ക് ഇന്ത്യയില്‍ ബിരുദ പഠനം നടത്തുന്നതിന് വിദേശകാര്യ മന്ത്രാലയം സ്കോളര്‍ഷിപ് ഏര്‍പ്പെടുത്തിയതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു.
2022-23 വര്‍ഷത്തില്‍ ഒന്നാം വര്‍ഷ ബിരുദ പഠനം നടത്തുന്നവര്‍ക്കാണ് മുഴുവന്‍ കോഴ്സ് കാലാവധിക്കുമായി സ്കോളര്‍ഷിപ്പ് അനുവദിക്കുക. 2022 ഡിസംബര്‍ 21 ആണ് അപേക്ഷകള്‍ അയക്കാനുള്ള അവസാന തീയതി.
എന്‍ ആര്‍ ഐ , പിഐ ഒ, ഒസിഐ എന്നീ വിഭാഗങ്ങളിലെ പ്രവാസികളുടെ മക്കളില്‍ നിന്ന് ഏതെങ്കിലും വിദേശരാജ്യത്ത് പഠനം നടത്തിയവര്‍ക്കും ഇ സി ആര്‍ രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികളുടെ മക്കളില്‍ ഇന്ത്യയിലോ വിദേശത്തോ പഠനം നടത്തിയവര്‍ക്കുമാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. രണ്ടു വിഭാഗങ്ങളിലുമായി 150 പേര്‍ക്കാണ് ഇന്ത്യയിലെ തെരഞ്ഞെടുത്ത സ്ഥാപനങ്ങളിലെ ബിരുദ പഠനത്തിന് സ്കോളര്‍ഷിപ്പ് ലഭിക്കുക.
2022 ജൂലൈ 31 നു 17 നും 21 നുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് സ്കോാളര്‍ഷിപ്പെന്നും എംബസി അറിയിച്ചു.