റിയാദ്: പ്രവാസികളില്‍ വായനശീലവും ചരിത്രാവബോധവും വര്‍ധിപ്പിക്കുന്നതിനും വായനശീലമുള്ളവര്ക്ക് പുസ്തകങ്ങളുടെ ലഭ്യത സുഗമമാക്കുന്നതിനുമായി കേളി കലാസാംസ്കാരിക വേദി ഏരിയ തലങ്ങളില്‍ ആരംഭിക്കുന്ന ലൈബ്രറികളുടെ ഭാഗമായി അല്‍ഖര്‍ജ് ഏരിയ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു.
റിയാദിലും പരിസര പ്രദേശങ്ങളിലുമായി കേളിയുടെ 12 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ലൈബ്രറികള്‍ പ്രവര്‍ത്തിക്കുക. അല്‍ഖര്‍ജ് ഏരിയ പരിധിയില്‍ നടന്ന ചടങ്ങില്‍ ഏരിയ സാംസ്കാരിക കമ്മിറ്റി കണ്‍വീനര്‍ ഷബി അബ്ദുല്‍സലാം ഏരിയ സെക്രട്ടറി രാജന് പള്ളിത്തടത്തിന് പുസ്തകം കൈമാറി ലൈബ്രറിക്ക് തുടക്കം കുറിച്ചു.
കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രന് കൂട്ടായി, ജോസഫ് ഷാജി, ഷമീര്‍ കുന്നുമ്മല്‍, ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് ചാലിയം, മധു പട്ടാമ്ബി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി ആക്ടിങ് കണ്‍വീനര്‍ സുബ്രഹ്മണ്യന് ചടങ്ങില്‍ സംബന്ധിച്ചു. ഏരിയ ട്രഷറര്‍ ജയന് പെരുനാട് നന്ദി പറഞ്ഞു.