ജിദ്ദ: ജിദ്ദയിലെ പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ (പപ്പ) നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിച്ചു.
ജിദ്ദ അബീര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചായിരുന്നു ക്യാമ്ബ്. പ്രവാസ ലോകത്തെ ജീവിതശൈലീ രോഗങ്ങളെ മുന്‍കൂട്ടി കണ്ടെത്തി അതിന് വേണ്ട തുടര്‍നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി പ്രവാസികളെ ബോധവത്കരിക്കുക എന്നതായിരുന്നു
ക്യാമ്ബിന്റെ മുഖ്യലക്ഷ്യമെന്ന് പപ്പ ഭാരവാഹികള്‍ അറിയിച്ചു. രാവിലെ എട്ടു മണിക്ക് ആരംഭിച്ച ക്യാമ്ബ് ഉച്ചക്ക് രണ്ടുവരെ നീണ്ടു. അബീര്‍ മെഡിക്കല്‍ ഗ്രൂപ് പ്രതിനിധി ആലുങ്ങല്‍ ജലീല്‍ ക്യാമ്ബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മൂസ വെട്ടിക്കാട്ടിരി അധ്യക്ഷത വഹിച്ചു.
അഞ്ചില്ലന്‍ അബൂബക്കര്‍ സ്വാഗതവും സമീര്‍ വളരാട് നന്ദിയും പറഞ്ഞു. സി.എം.എ. റഹ്മാന്‍, എ.ടി. അമീന്‍, അഞ്ചില്ലന്‍ ഉമര്‍ തുടങ്ങിവര്‍ സംസാരിച്ചു. സലാം, ജോമോള്‍ തുടങ്ങി അബീര്‍ ഗ്രൂപ് പ്രതിനിധികള്‍ ക്യാമ്ബിന് നേതൃത്വം നല്‍കി.