ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെടുന്നവരെ സംരക്ഷിക്കാന്‍ വെമ്ബായത്ത് ആശ്രയ കേന്ദ്രം നിര്‍മ്മിക്കുമെന്നും ഇതിനായി 12 ഏക്കര്‍ സ്ഥലം വാങ്ങിയതായും ആശ്രയ ഡയറക്ടര്‍ കലയപുരം ജോസ് അറിയിച്ചു.
അവിടെ വലിയ നിലയില്‍ കെട്ടിടം നിര്‍മ്മിക്കും. മെഡിക്കല്‍ കോളജില്‍ ഏറ്റെടുക്കാന്‍ ആളില്ലാത്ത എല്ലാവരെയും ഏറ്റെടുക്കും. ഇന്ന് 18 പേരെയാണ് ഏറ്റെടുക്കുന്നത്. ഡിസ്ചാര്‍ജ് ആകുന്ന മുറയ്ക്ക് 42 പേരെയും ഏറ്റെടുക്കും. എല്ലാവരെയും ആശ്രയ സങ്കേതത്തിന്‍റെ കീഴില്‍ മരണം വരെ സംരക്ഷിക്കും. ഇന്ന് ഏറ്റെടുക്കുന്ന 18 പേര്‍ക്കായി കലയപുരം ആശ്രയ സംഘത്തില്‍ പ്രത്യേകം വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. (