പാകിസ്താനിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനായ അബ്ദുള്‍ മജീദ് മംഗള്‍ അന്തരിച്ചു

സ്ലാമാബാദ് : 54 കുട്ടികളും 6 ഭാര്യമാരും ഉള്ള പാകിസ്താനിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍ അബ്ദുള്‍ മജീദ് മംഗള്‍ (75) അന്തരിച്ചു .

ഹൃദ്രോഗബാധിതനായിരുന്നു അബ്ദുള്‍ മജീദ് മംഗള്‍ .പാകിസ്താനിലെ നോഷ്കി ജില്ല സ്വദേശിയായ അബ്ദുള്‍ മജീദ് ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. 18-ാം വയസ്സില്‍ ആദ്യ വിവാഹം നടത്തി.

അബ്ദുള്‍ മജീദ് ആകെ ആറ് പേരെ വിവാഹം ചെയ്തിരുന്നു.ഇതില്‍ രണ്ട് ഭാര്യമാര്‍ മരിച്ചു. മജീദിന്റെ 54 കുട്ടികളില്‍ 12 കുട്ടികളും മരിച്ചു, 42 മക്കള്‍ ഇപ്പോഴുമുണ്ട് . അതില്‍ 22 ആണ്‍മക്കളും 20 പെണ്‍മക്കളും ഉണ്ട്.

54 കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും , ജീവിതകാലം മുഴുവന്‍ ഞങ്ങളുടെ പിതാവ് കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും മജീദിന്റെ മകന്‍ ഷാ വാലി പറഞ്ഞു. പ്രായാധിക്യം വകവയ്‌ക്കാതെ, മരണത്തിന് അഞ്ച് ദിവസം മുമ്ബ് വരെ കുടുംബത്തിന്റെ ഉപജീവനത്തിനായി അദ്ദേഹം ജോലി ചെയ്തു.

വലിയ കുടുംബത്തിന്റെ ചെലവുകള്‍ വഹിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛന്‍ വിശ്രമിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും വാലി പറഞ്ഞു. അബ്ദുള്‍ മജീദിന്റെ മക്കളില്‍ പലരും ബിഎ വരെയും ചിലര്‍ മെട്രിക്കുലേഷന്‍ വരെയും പഠിച്ചവരാണ്. പക്ഷേ ആര്‍ക്കും ജോലിയില്ല. സാമ്ബത്തിക പരാധീനത മൂലം അബ്ദുള്‍ മജീദിനെ വേണ്ടവിധത്തില്‍ ചികിത്സിക്കാനുംകഴിഞ്ഞില്ല.

spot_img

Related Articles

Latest news