2021 ലെ സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കുള്ള വിജ്ഞാപനം പുറത്തിറങ്ങി. പ്രിലിമിനറി പരീക്ഷ ജൂണ്‍ 27നാണ്. മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ 17നും നടക്കും. പരീക്ഷകള്‍ക്കായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2021 മാര്‍ച്ച് മൂന്ന് ആണ്.
ഉന്നത സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാന്‍ യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (UPSC) നടത്തുന്ന ഏറ്റവും വലിയ പരീക്ഷ കൂടിയാണിത്. ഇന്ത്യന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ് ) ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ് ) എന്നിവയടക്കം 24 സര്‍വീസുകളിലേക്കാണ് പരീക്ഷ.
കഴിഞ്ഞ വര്‍ഷം 10,58,000 പേരാണ് പ്രിലിമിനറി പരീക്ഷയ്‌ക്കു രജിസ്‌റ്റര്‍ ചെയ്‌തതില്‍ 10,564 പേര്‍ മെയിന്‍ പരീക്ഷയെഴുതാന്‍ യോഗ്യത നേടി. അഭിമുഖം നേരിട്ട 2304പേരില്‍ 829 പേരാണ് സിവില്‍ സര്‍വീസ് കടമ്പ മറികടന്നത്.
www.upsc.gov.in