അപകടത്തില്‍ ബൈക്ക് യാത്രികനായ ഡോക്ടര്‍ മരിച്ചു

മംഗളൂരു: റോഡിലെ ഹമ്ബ് ശ്രദ്ധയില്‍ പെടാതെ ഓടിച്ച മോട്ടോര്‍ സൈക്കിള്‍ മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. പിന്‍സീറ്റില്‍ സഞ്ചരിച്ചയാള്‍ക്ക് പരിക്കേറ്റു.എം.ബി.ബി എസ് കഴിഞ്ഞ് മംഗളൂരു കണിച്ചൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന നിഷാന്ത് (24) ആണ് മരിച്ചത്. ബംഗളൂറു യശ്വന്ത്പൂരിലെ റിട്ട.അധ്യാപകന്‍ സിദ്ധരാജുവിന്റെ മകനാണ്. ഒപ്പം ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന ബിദര്‍ സ്വദേശി ശാഖിബിനെ പരിക്കേറ്റ് മംഗളൂരു ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂത്താര്‍ സിലികോണിയ അപാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഇരുവരും ഡ്യൂട്ടി കഴിഞ്ഞ് അര്‍ധരാത്രി ഒരു മണിയോടെ മെഡിക്കല്‍ കോളജില്‍ നിന്ന് മടങ്ങിവരുമ്ബോള്‍ മഡക്ക ക്വട്രഗുതുവിലാണ് അപകടം. വേഗം കുറക്കാതെ ഹമ്ബില്‍ കയറിയ ബൈക്ക് ഉയര്‍ന്ന് റോഡില്‍ പതിക്കുകയായിരുന്നു. നിഷാന്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

spot_img

Related Articles

Latest news