കാനഡയിലെ ആദ്യ സൗത്ത് ഏഷ്യന്‍ മന്ത്രി രചന സിംഗ് സത്യപ്രതിജ്ഞ ചെയ്തു

ടൊറോന്റോ (കാനഡ): കാനഡയിലെ ആദ്യ സൗത്ത് ഏഷ്യന്‍ മന്ത്രിയായി രചന സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്നും സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടിയ രചന സിംഗ്.

ബ്രിട്ടീഷ് കൊളംബിയ എഡുക്കേഷന്‍ ആന്റ് ചൈല്‍ഡ് കെയര്‍ മന്ത്രിയാണ് അധികാരമേറ്റത്.

എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നതാണ് തന്റെ ലക്ഷ്യമെന്ന് അധികാരമേറ്റെടുത്തശേഷം ഡിസംബര്‍ എട്ടിന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മന്ത്രിസഭയുടെ ഭാഗമായി തീര്‍ന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നതായും ഇവര്‍ പറഞ്ഞു.

പഞ്ചാബില്‍ നിന്നുള്ള രഘ്ബിര്‍ സിംഗ്, സുലേഖ എന്നിവരുടെ മകളാണ് രചന. മാതാപിതാക്കളും, ഏക സഹോദരി സിര്‍ജാനയും അധ്യാപകരാണെന്നും ഇവര്‍ കൂട്ടിചേര്‍ത്തു.

2001 ല്‍ ഭര്‍ത്താവിനേയും, രണ്ടരവയസുള്ള മകനോടൊപ്പമാണ് രചന കാനഡയിലേക്ക് കുടിയേറിയത് വാന്‍കൂവര്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലാണ് ആദ്യമായി ജോലിയില്‍ പ്രവേശിച്ചത്.

2017ലാണ് ഇവര്‍ ആദ്യമായി മത്സരിച്ചത് 2020ല്‍ സറെ ട്രീന്‍ ടെംമ്ബേഴ്സില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡ്രഗ് ആന്റ് ആള്‍ക്കഹോള്‍ കൗണ്‍സിലിന്റെ ഗാര്‍ഹിക പീഢനമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്, നിരവധി പ്രശ്നങ്ങളില്‍ ഇവര്‍ സജ്ജീവമായി രംഗത്തുണ്ടായിരിക്കും.

spot_img

Related Articles

Latest news