ഇന്ത്യന്‍ നിരത്തിലെ ഏറ്റവും വിലയേറിയ സൂപ്പര്‍കാര്‍ ; 12 കോടിയുടെ കാര്‍ സ്വന്തമാക്കി

ഇന്ത്യന്‍ നിരത്തിലെ ഏറ്റവും വിലയേറിയ സൂപ്പര്‍കാര്‍ ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരന്‍ നസീര്‍ ഖാനാണ് സ്വന്തമാക്കിയത്. 12 കോടി രൂപ വിലമതിക്കുന്ന മക്‌ലാറന്‍ 765 എല്‍ടി സ്പൈഡറാണ് നസീര്‍ ഖാന്‍ സ്വന്തമാക്കിയത്.

മക്‌ലാറന്‍ അവരുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം മുംബൈയില്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ ചടങ്ങുകളുടെ ഭാഗമായി പ്രദര്‍ശിപ്പിച്ച 765 എല്‍ടി സ്പൈഡറാണ് ഇത്. മക്‌ലാറന്‍ നിര്‍മിച്ചിട്ടുള്ളതില്‍ വച്ചേറ്റവും വേഗതയേറിയ കണ്‍വെര്‍ട്ടബിള്‍ കാറാണ് 765 എല്‍ടി സ്പൈഡര്‍. വാഹനത്തിന്റെ കൃത്യമായ വില പുറത്തായിട്ടില്ലെങ്കിലും 12 കോടിയില്‍ കുറയില്ലെന്നാണ് സൂചന. ആകെ 765 വാഹനങ്ങള്‍ മാത്രമാണ് നിര്‍മ്മിച്ചിരിയ്ക്കുന്നത്.

വാഹനം വാങ്ങിയ നസീര്‍ ഖാന്‍ വാഹനത്തിന്റെ ഏറ്റവും പുതിയ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. എംഎസ്‌ഒ വോള്‍കാനോ റെഡ് നിറത്തിലുള്ള സൂപ്പര്‍കാറാണ് ഇത്. 765 എല്‍ടി സ്പൈഡറിന്റെ ഇന്ത്യയിലെ ആദ്യ ഉടമയെന്ന ഖ്യാതിയും ഇതോടെ നസീര്‍ ഖാന്‍ നേടി. സൂപ്പര്‍കാറിന്റെ ബോഡി വര്‍ക്കിനായി കാര്‍ബണ്‍ ഫൈബറാണ് ഉപയോഗിച്ചിരിക്കുന്നത്. 11 സെക്കന്‍ഡിനുള്ളില്‍ വാഹനം ഓപ്പണ്‍ ടോപ്പായി കണ്‍വര്‍ട്ട് ചെയ്യാം. 4.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി8 പെട്രോള്‍ വാഹനമാണ് ഇത്. 766 എച്ച്‌പി കരുത്തും 800 എന്‍എം ടോര്‍ക്കും വാഹനം പ്രദാനം ചെയ്യും. 7 സ്പീഡ് സീക്വന്‍ഷ്യല്‍ ഗിയര്‍ബോക്സാണ് വാഹനത്തിലുള്ളത്. റിയര്‍വീല്‍ ഡ്രൈവാണ് മക്ലാറന്‍ 765 എല്‍ടി സ്പൈഡറിന്.

spot_img

Related Articles

Latest news