ശ്രീനഗര്‍: വലിയ അളവില്‍ ഇറക്കുമതിയിലൂടെ കുങ്കുമ ആവശ്യകത നിറവേറ്റുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍, ഈ വര്‍ഷം ഇന്ത്യയ്ക്ക് കുങ്കുമം കൂടുതല്‍ ഇറക്കുമതി ചെയ്യേണ്ടി വരില്ല.
ഇന്ത്യയ്ക്കുളള കുങ്കുമം കശ്മീര്‍ നല്‍കും. ഈ വര്‍ഷം താഴ്വരയില് കൂട്ടത്തോടെ കുങ്കുമച്ചെടികള്‍ വിരിഞ്ഞിറങ്ങിയതില് കാശ്മീരിലെ കര്‍ഷകര്‍ ആവേശത്തിലാണ്. ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനമായ കുങ്കുമത്തിന്റെ ഉല്പാദനത്തില് ഈ വര്‍ഷം വര്‍ദ്ധന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്ഇത്തവണ കശ്മീരില്‍ കുങ്കുമപ്പൂ കൃഷിയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് . ഈ വര്‍ഷം കശ്മീരില്‍ 20 ടണ്‍ കുങ്കുമപ്പൂവാണ് കൃഷി ചെയ്തത് . കഴിഞ്ഞ വര്‍ഷം 15 ടണ്‍ മാത്രമാണ് കൃഷി ചെയ്തത് . മോഗ്ര കശ്മീര്‍ കുങ്കുമപ്പൂവിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 2.5 ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട് . ലാച്ച കുങ്കുമപ്പൂവിന്റെ വില കിലോയ്ക്ക് 2 ലക്ഷം രൂപയാണ്.
ഈ വര്‍ഷം കൃഷിക്ക് ആവശ്യമായ സമയത്ത് മഴ പെയ്യുന്നതിനാലാണ് കുങ്കുമത്തിന്റെ ഉത്പാദനം പലമടങ്ങ് വര്‍ദ്ധിച്ചതെന്ന് ജമ്മു കശ്മീര്‍ കാര്‍ഷിക വകുപ്പ് ഡയറക്ടര്‍ പറഞ്ഞു