മൂന്ന് വര്‍ഷത്തിനിടെ പിടികൂടിയത് 137 കോടിയുടെ കള്ളനോട്ടുകള്‍; അധികവും 2000ത്തിന്റെ

രാജ്യത്ത് കള്ളനോട്ട് പിടികൂടുന്നതില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയില്‍ പിടികൂടിയത് 137 കോടി രൂപയുടെ കള്ളനോട്ടുകളാണ്.

ഇതില്‍ അധികവും 2000ന്റെ നോട്ടുകള്‍ ആണെന്ന് കണക്കുകള്‍ പറയുന്നു. ഇത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും സര്‍ക്കാരിനും പൊലീസിനും വലിയ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. മൂന്ന് വര്‍ഷത്തിനിടെ 137 കോടി രൂപ മൂല്യമുള്ള വ്യാജ കറന്‍സിയാണ് പൊലീസും മറ്റ് സുരക്ഷാ സേനകളും ചേര്‍ന്ന് പിടികൂടിയത്.

അതിര്‍ത്തി രക്ഷാ സേനയും പൊലീസും ചേര്‍ന്നാണ് അധികം വ്യാജ നോട്ടുകളും പിടികൂടിയിരിക്കുന്നത്. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം തടയാന്‍ കഴിയുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദം. എന്നാല്‍, സ്ഥിതിവിവരക്കണക്കുകള്‍ തികച്ചും വ്യത്യസ്തമായ യാഥാര്‍ത്ഥ്യമാണ് വെളിപ്പെടുത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ കണക്കുകള്‍ പ്രകാരം 2019 മുതല്‍ 2021 വരെ 137,96,17,270 കോടി രൂപയുടെ വ്യാജ നോട്ടുകള്‍ പിടികൂടി.

spot_img

Related Articles

Latest news