തിരുവന്തപുരം: മാനഹാനി ഭയന്ന് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന കുഞ്ഞിനെ മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ചാണ് കൈമാറിയത്.
വിവാഹത്തിനു മുമ്ബ് ഗര്‍ഭം ധരിച്ച കുഞ്ഞിനെ സദാചാര ആക്രമണം ഭയന്ന് മാതാപിതാക്കള്‍ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കുകയായിരുന്നു. വിവാഹം നടക്കുമ്ബോള്‍ കുഞ്ഞിന്റെ അമ്മ എട്ട് മാസം ഗര്‍ഭിണിയായിരുന്നു. ഇതിനുശേഷം ദമ്ബതികള്‍ തിരുവനന്തപുരത്തേക്ക് താമസം മാറ്റി. കഴിഞ്ഞ മെയിലാണ് കുഞ്ഞിനെ പ്രസവിക്കുന്നത്. ജൂലൈ 17നാണ് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചത്.
എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിനു ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ച ദമ്ബതികള്‍ ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. ഡിഎന്‍എ പരിശോധനകള്‍ അടക്കം നടത്തിയതിനു ശേഷമാണ് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറിയത്.