ദമ്മാം: പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ വിനോദവിജ്ഞാന പരിപാടികളുമായി ദമ്മാം ദഹ്റാനിലെ കിങ് അബ്ദുല്‍ അസീസ് ലോക സാംസ്കാരിക കേന്ദ്രം (ഇത്റ).
ഈ മാസം 19ന് ഇത്റയിലെ ലഷ് ഗാര്‍ഡനില്‍ ആരംഭിച്ച പരിപാടികള്‍ 31വരെ തുടരും. എല്ലാ ദിവസവും വൈകീട്ട് നാല് മുതല്‍ രാത്രി 8.45 വരെ നീളുന്ന പരിപാടികളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കാളികളാകാം.
തണുപ്പുറഞ്ഞ സായാഹ്നങ്ങളെ വിനോദവും വിജ്ഞാനവും കൂട്ടിയിണക്കി ഊഷ്മളമാക്കുകയാണ് പരിപാടികളുടെ ലക്ഷ്യം. വിനോദമെന്നതിലുപരി പല ശാസ്ത്ര പരീക്ഷണങ്ങളുടെ ഭാഗമാകാനും വിജ്ഞാനം ആര്‍ജിക്കാനും ഇത് സന്ദര്‍ശകരെ സഹായിക്കും. ആവര്‍ത്തന വിരസതകള്‍ ഒഴിവാക്കാന്‍ ഓരോ ദിവസസവും ഓരോ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പരിപാടികള്‍ തയാറാക്കിയിട്ടുള്ളത്.
എല്ലാ ദിവസവും കാണികള്‍ക്ക് പുതുമകള്‍ സമ്മാനിക്കാന്‍ കഴിയും. തിങ്കളാഴ്ചകളില്‍ പ്രകൃതിയില്‍ എന്‍ജിനീയറിങ് എന്ന വിഷയത്തിലാണ് പരിപാടികള്‍ നടക്കുന്നത്. ബോട്ടുകളും കപ്പലുകളും വെള്ളത്തില്‍ സഞ്ചരിക്കുന്നതും വിമാനങ്ങള്‍ വായുവില്‍ പറക്കുന്നതുമായ ശാസ്ത്രീയ അനുഭവങ്ങള്‍ കാണികള്‍ക്ക് പകരും. ബോട്ടുകളും പട്ടങ്ങളും നിര്‍മിച്ച് ആളുകള്‍ക്ക് ഈ മത്സരങ്ങളില്‍ പങ്കാളികളാകാം. ചൊവ്വാഴ്ചകളില്‍ ‘പ്രകൃതിയുടെ ചൂട്’എന്ന വിഷയത്തിലാണ് പരിപാടി നടക്കുന്നത്.
‘ജല വിസ്മയങ്ങള്‍’വിഷയത്തില്‍ പരീക്ഷണങ്ങളും
സൂര്യന്റെ ഊര്‍ജം മുതല്‍ ഭൂമിയുടെ ഉള്‍ഭാഗത്തെ ചൂടിന്റെ കേന്ദ്രം വരെ കണ്ടെത്തുന്ന ശാസ്ത്രീയ പരീക്ഷണങ്ങളാണ് നടക്കുന്നത്. ബുധനാഴ്ചകളില്‍ ‘ജല വിസ്മയങ്ങള്‍’എന്ന വിഷയത്തില്‍ സന്ദര്‍ശകര്‍ക്ക് വിവിധ പരീക്ഷണങ്ങളുടെ ഭാഗമാകാം.വ്യാഴാഴ്‌ചകളില്‍ ലഷ് ഗാര്‍ഡനില്‍ പങ്കെടുക്കുന്നവര്‍ കാറ്റും അതിെന്‍റ ഗുണങ്ങളും നമുക്ക് ചുറ്റുമുള്ള പ്രകൃതിയെ എങ്ങനെ മാറ്റുന്നുവെന്ന് പര്യവേക്ഷണം ചെയ്യും.
നമുക്ക് ചുറ്റുമുള്ള വായു, ടര്‍ബൈനുകള്‍ എങ്ങനെയാണ് നീങ്ങുന്നത്, എന്തുകൊണ്ടാണ് മനുഷ്യന്‍ കാറ്റില്‍ നിന്നുള്ള ഊര്‍ജം ശേഖരിക്കാന്‍ ശ്രമിച്ചത് തുടങ്ങിയ അറിവുകള്‍ രസകരമായി മന സ്സിലാക്കാം. വെള്ളിയാഴ്ചകളില്‍ ‘ഭൂമിയുടെ നിധികള്‍; ചളിയില്‍നിന്ന് സസ്യങ്ങളുടെ വൈവിധ്യത്തിലേക്ക്’എന്ന വിഷയം കൈകാര്യംചെയ്യും. ഭൂമിയെയും അതിന്റെ നിധികളെയും ബന്ധപ്പെട്ട വിവരങ്ങള്‍ പരീക്ഷണങ്ങളിലൂടെ മനസ്സിലാക്കാം. പ്രകൃതിയുമായി കൃത്യമായി മനസ്സിലാക്കിയാല്‍ സമ്ബന്നമായ ഒരു ഹരിതലോകം സൃഷ്ടിക്കാം എന്ന സത്യം സന്ദര്‍ശകര്‍ക്ക് ബോധ്യമാക്കാനും ഇത് ഉപകരിക്കും.
ശനിയാഴ്ചകളില്‍ ‘സുസ്ഥിര കല; ഒരു ഹരിത ഭാവിയിലേക്കുള്ള നമ്മുടെ പങ്ക് വര്‍ധിപ്പിക്കുന്നതിന്’എന്നതായിരിക്കും വിഷയം. രസകരവും വൈവിധ്യപൂര്‍ണവുമായ ഉല്‍പന്നങ്ങള്‍ സൃഷ്ടിച്ച് പരിസ്ഥിതിയെ സംരക്ഷിക്കാന്‍ സഹായിക്കുന്ന അനുഭവങ്ങള്‍ കണ്ടെത്തുന്നതിന് ഇത് ഉപകരിക്കും