തിരക്കൊഴിഞ്ഞ് ദോഹ മെട്രോ ; ലോകകപ്പിന്റെ ഭാഗമായി 21 മണിക്കൂര്‍ സര്‍വിസില്‍നിന്ന് ചൊവ്വാഴ്ചയോടെ പുതിയ സമയക്രമത്തിലേക്ക് മാറി

ദോഹ: ഉത്സവകാലമായി മാറിയ ലോകകപ്പ് സമാപിച്ചതിനു പിന്നാലെ, ദശലക്ഷം സഞ്ചാരികളുടെ ആശ്രയമായിരുന്ന ദോഹ മെട്രോ വീണ്ടും സാധാരണ നിലയിലേക്ക്.

ലോകകപ്പിന്റെ ഭാഗമായി 21 മണിക്കൂര്‍ സര്‍വിസില്‍നിന്ന് ചൊവ്വാഴ്ചയോടെ പുതിയ സമയക്രമത്തിലേക്ക് മാറി.

ഞായര്‍ മുതല്‍ ബുധന്‍ വരെ പുലര്‍ച്ച 5.30 മുതല്‍ 11.59 വരെയും വ്യാഴാഴ്ച 5.30 മുതല്‍ പുലര്‍ച്ച ഒരു മണിവരെയും വെള്ളിയാഴ്ച ഉച്ച രണ്ടു മുതല്‍ പുലര്‍ച്ച ഒരു മണിവരെയും ഞായറാഴ്ചകളില്‍ രാവിലെ ആറു മുതല്‍ അര്‍ധരാത്രി 11.59 വരെയുമാവും സര്‍വിസ്.

ഡിസംബര്‍ 23 മുതല്‍ ഗോള്‍ഡ്, ഫാമിലി ക്ലാസുകള്‍ പുനഃസ്ഥാപിക്കും. പരമാവധി യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായി നവംബര്‍ 11 മുതല്‍ എല്ലാ ക്ലാസുകളും സ്റ്റാന്‍ഡേഡ് ആയി മാറ്റിയിരുന്നു. ഇതോടെ, എല്ലാവിഭാഗം യാത്രക്കാര്‍ക്കും എല്ലാ ക്ലാസുകളിലും യാത്ര ചെയ്യാമെന്ന നിലയിലാണ് ലോകകപ്പ് വേളയില്‍ മെേട്രാ ഓടിയത്. 23 മുതല്‍ അതത് ട്രാവല്‍ കാര്‍ഡ് അനുസരിച്ച്‌ യാത്രക്കാര്‍ മെട്രോ ഉപയോഗിക്കണമെന്ന് ദോഹ മെട്രോ നിര്‍ദേശിച്ചു.

ഹയ്യാ കാര്‍ഡുള്ളവര്‍ക്കുള്ള സൗജന്യ യാത്ര ഡിസംബര്‍ 23 വരെ തുടരാം. നവംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്ന സൗജന്യ യാത്രാസംവിധാനം ഉപയോഗിച്ചായിരുന്നു ദശലക്ഷം യാത്രക്കാര്‍ ലോകകപ്പ് വേളയില്‍ വിവിധ വേദികളില്‍ എത്തിയിരുന്നത്.

spot_img

Related Articles

Latest news