സ്വർണ്ണവില കുതിച്ചുയരുന്നു: ഒരു പവൻ സ്വർണത്തിന് ഇന്ന് 40,080 രൂപ.

 

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുതിച്ചുയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുതിച്ചുയർന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാന വിപണിയിൽ വീണ്ടും ഒരു പവൻ സ്വർണത്തിന്റെ വില 40000 രൂപ കടന്നു. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 40,080 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 50 രൂപ ഉയർന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5000 രൂപ കടന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5010 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 45 രൂപയാണ് ഉയർന്നത്. ഇന്നത്തെ വിപണി വില 4150 രൂപയാണ്.

spot_img

Related Articles

Latest news