ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ട്, കുക്കുമ്ബറിന്. ഇതിലൊന്നാണ് ക്യാന്‍സര്‍ തടയാനുള്ള ഒരു ഗുണം. കുക്കുമ്ബറിന് ബ്ലഡ് ക്യാന്‍സറടക്കമുള്ള പലതരം ക്യാന്‍സറുകള്‍ അകറ്റാനാകുമെന്നു പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
കുക്കുമ്ബറില്‍ ബിഐ, ബിടി എന്നീ രണ്ടു ധാതുക്കളുണ്ട്. ഇതിന്റെ കയ്പ്പിനുള്ള കാരണം ഇതാണ്. ഇവ ഡിഎന്‍എ പ്രശ്നങ്ങള്‍ നിയന്ത്രിയ്ക്കാന്‍ സഹായകമാണ്. കയ്പുള്ള കുക്കുമ്ബര്‍ ആരോഗ്യത്തിന് നല്ലതെന്നര്‍ത്ഥം. ഇത് നല്ലതല്ലെന്ന ധാരണ വേണ്ട കുക്കുര്‍ബിറ്റാസിന്‍ എന്നൊരു ഘടകവും കുക്കുമ്ബറില്‍ അടങ്ങിയിട്ടുണ്ട്.
ക്യാന്‍സറിനേയും പ്രമേഹത്തിനേയും ചെറുക്കുന്ന പ്രധാന ഘടകങ്ങളാണിവ.സപോനിന്‍ എന്നൊരു ഘടകവും കുക്കുമ്ബറിലുണ്ട്. ഇത് പ്രമേഹത്തിനുള്ള ഒരു സ്വാഭാവിക മരുന്നാണ്. ഇത് കോശങ്ങളിലെ തടസങ്ങള്‍ നീക്കും. ഇതുവഴി ഇന്‍സുലിന്‍, ഗ്ലൈക്കൊജന്‍ എന്നിവ കോശങ്ങളിലേയ്ക്കു കടക്കും. ഇത് പ്രമേഹം തടയാന്‍ സഹായിക്കും.കുക്കുമ്ബറില്‍ മൂന്നു ലിഗ്നന്‍സ് ഉണ്ട്. ഇതില്‍ ഫിനോറെസിനോള്‍ എന്നത് രക്താര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയുന്നു.
ലിഗ്നന്‍സ് കാര്‍ഡിയോ വാസ്കുലാര്‍ രോഗങ്ങള്‍ അകറ്റുന്നതിനും സഹായകമാണ്.പൊട്ടാസ്യം, വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി എന്നിവ കുക്കുമ്ബറില്‍ ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ഇവ ആരോഗ്യത്തിന് ഏറെ ഉത്തമവുമാണ്.കോശങ്ങളിലെ കൊഴുപ്പടിയുന്നതു തടയുവാനും കുക്കുമ്ബര്‍ നല്ലതാണ്.