കോഴിക്കോട്: ഒമ്ബതു വര്‍ഷമായി യൂണിഫോം അലവന്‍സ് നല്‍കാത്ത കെഎസ്‌ആര്‍ടിസി മാനേജ്‌മെ ന്‍റ് ജനുവരി ഒന്നുമുതല്‍ യൂണിഫോം പരിഷ്‌കരിക്കുന്നതില്‍ ജീവനക്കാരില്‍ എതിര്‍പ്പ് ശക്തമാകുന്നു.
ഏഴുവര്‍ഷം മുമ്ബ് നടപ്പാക്കിയ നീല യുണിഫോം സ്വന്തം കൈയില്‍നിന്ന് കാശുമുടക്കിയാണ് ജീവനക്കാര്‍ വാങ്ങിയത്. അതിന്‍റെ തുകയും കോര്‍പറേഷന്‍ നല്‍കിയിട്ടില്ല.ആ യൂണിഫോമുകളല്ലൊം ബാക്കി നില്‍ക്കെയാണ് ജനുവരി ഒന്നു മുതല്‍ കാക്കി യുണിഫോം തിരിച്ചുവരുന്നത്.
ജീവനക്കാരുടെ അംഗീകൃത സംഘടനകളായ സിഐടിയു, ബിഎംഎസ്, ട്രാന്‍സ്പോര്‍ട്ട് ഡമോക്രാറ്റിക് ഫെഡറേഷന്‍ (ഐന്‍ടിയുസി) എന്നിവയുടെ പ്രതിനിധികളുമായി കോര്‍പറേഷന്‍ നടത്തിയ ചര്‍ച്ചയിലാണ് കാക്കി യൂണിഫോമിലേക്കു തിരച്ചുപോകാന്‍ തീരുമാനിച്ചത്. പരിഷ്‌കാരത്തില്‍ വനിതാ കണ്ടക്ടര്‍മാരാണ് കൂടുതല്‍ എതിര്‍പ്പ് ഉന്നയിക്കുന്നത്.
നിലവില്‍ സ്‌കൈ ബ്ലൂ ചുരിദാറും നേവി ബ്‌ളൂ പാന്‍റുമാണ് അവരുടെ വേഷം. യൂണിഫോം പരിഷ്‌കാരം മാനേജ്മെന്‍റിന്‍റെ മാത്രം താത്പര്യമാണെന്നാണ് ഒരുവിഭാഗം ജീവനക്കാര്‍ പറയുന്നത്. യൂണിഫോം മാറ്റുന്ന തീരുമാനം കഴിഞ്ഞ ദിവസമാണ് മാനേജ്മെന്‍റ് പ്രഖ്യാപിച്ചത്.